ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിന്റെ തിരക്കിലാണ് സംസ്ഥാനത്തെ മുന്നണികൾ. എല്ലാവർക്കും എല്ലാംകൊണ്ടും നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കരുത്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് പാർട്ടികളുടെ നീക്കം. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ ഏകദേശ ചിത്രം പുറത്ത് വരുന്ന ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥികളായേക്കുക പത്തോളം എം.എൽഎമാരാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇവരെല്ലാം തിരഞ്ഞെടുക്കപ്പെട്ടാൽ ഈ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും സംസ്ഥാനത്തുണ്ടാവും. മുൻ വർഷങ്ങളിൽ യു.ഡി.എഫ് എം.എൽ.എമാരെ ലോക്സഭാ സ്ഥാനാർത്ഥിയാക്കുന്നതിനെ പരിഹസിക്കാറുള്ള സി.പി.എം ആണ് ഇത്തവണ ഏറ്റവും കൂടുതൽ എം.എൽ.എമാരെ സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത് എന്നതാണ് കൗതുകം. കഴിഞ്ഞതവണ കൂടുതൽ സ്വതന്ത്രരെ രംഗത്തിറക്കി ജനവിധി തേടിയ സി.പി.എം ഇത്തവണ ആശ്രയിച്ചിരിക്കുന്നത് പാർട്ടിയുടെ ജനകീയ എം.എൽ.എമാരെയാണ്. നാല്എംഎൽഎമാരാണ് സി.പി.എമ്മിന്റെ അവസാനഘട്ടപട്ടികയിലുള്ളത്. കഴിഞ്ഞ തവണകളിൽ കൈവിട്ടസീറ്റുകൾ അതത് ജില്ലകളിലെ ഏറ്റവും ജനകീയരായ എം.എൽഎമാരെ ഇറക്കി തിരിച്ചുപിടിക്കുക എന്നതാണ് സി.പി.എം ഇത്തവണ സ്വീകരിച്ചിരിക്കുന്ന തന്ത്രം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സി.പി.എം എം.എൽ.എമാരിൽ പ്രമുഖർ എ പ്രദീപ് കുമാറും എം.എ ആരിഫുമാണ്. ഒരുകാലത്ത് കോട്ടകളായിരുന്ന കോഴിക്കോടും ആലപ്പുഴയും തിരിച്ചുപിടിക്കാൻ ഇതിലും മികച്ച സ്ഥാനാർഥികളില്ല എന്ന് തിരിച്ചറിഞ്ഞാണ് പാർട്ടി ഇവരെ തന്നെ കളത്തിലിറക്കുന്നത്. യു.ഡി.എഫ് സിറ്റിങ് എം.പിമാരിൽ ഏറ്റവും കരുത്തരായ എം.കെ രാഘവനും കെ.സി വേണുഗോപാലുമാണ് എതിരാളികൾ. ഇതെല്ലാമാണ് കോഴിക്കോട് നോർത്ത് എം.എൽ.എയായ എ പ്രദീപ് കുമാറിനും അരൂർ എം.എൽ.എയായ എം.എ ആരിഫിനും നറുക്കുവീഴാൻ കാരണം. ഇവർക്ക് പുറമെ ആറൻമുള എം.എൽ.എ വീണാ ജോർജും നിലമ്പൂർ എം.എൽ.എ പി.വി അൻവറിനേയും മത്സരിപ്പിക്കുന്നു. സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിൽ രണ്ട് പേരും സിറ്റിങ് എം.എൽ.എമാരാണ്. സംസ്ഥാനത്ത് ആകെ 19 എം.എൽ.എമാരുള്ള പാർട്ടിയാണ് സി.പി.ഐ. രാജ്യത്ത് തന്നെ ആകെയുള്ള സിറ്റിങ് എം.പിയെ മാറ്റി നിർത്തിയാണ് സി.പി.ഐ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. അട്ടിമറി സ്വപ്നങ്ങളുമായി നെടുമങ്ങാട് എം.എൽ.എ സി ദിവാകരൻ തിരുവനന്തപുരത്ത് മത്സരിക്കുമ്പോൾ സിറ്റിങ് സീറ്റായ തൃശൂരിൽ രാജാജി മാത്യൂ തോമസും മാവേലിക്കരയിൽഅടൂർ എംഎൽഎ ചിറ്റയം ഗോപകുമാറും രംഗത്തിറങ്ങും. നിലവിൽ സിറ്റിങ് എം.എൽ.എമാരെ മത്സരിപ്പിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എം.എൽ.എമാരായ ഉമ്മൻചാണ്ടിയും അടൂർപ്രകാശും ഹൈബി ഈഡനും പി.ജെ ജോസഫും യു.ഡി.എഫ് സ്ഥാനാർത്ഥി പരിഗണനാ ലിസ്റ്റിലുണ്ട്. ഇതിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശ് മത്സരിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും ഹൈബിയും അവസാന നിമിഷം സ്ഥാനാർഥികളാകുമോ എന്ന ആകാംക്ഷ ഇപ്പോഴുമുണ്ട്. പാർട്ടിക്കുള്ളിലെ കലാപങ്ങൾ ലക്ഷ്യം കണ്ടാൽ പി.ജെ ജോസഫും വന്നേക്കാം. അവസാന നിമിഷം സ്ഥിതിഗതികൾ മാറിമറിഞ്ഞാൽ വേറെയും എം.എൽ.എമാർ യു.ഡി.എഫ് പക്ഷത്ത് സ്ഥാനാർത്ഥികളാവും. അക്കൂട്ടത്തിൽ പാലക്കാട്ട് ഷാഫി പറമ്പിലോ വി.ടി ബൽറാമോ വന്നുകൂടായ്കയില്ല.ഇനി മത്സരരംഗത്തേക്ക് ഇല്ല എന്ന് പ്രഖ്യാപിച്ചതിനാൽ ബി.ജെ.പിയുടെ ഏക എം.എൽ.എആയ ഒ രാജഗോപാൽ സ്ഥാനാർത്ഥിയാകില്ല. ഇത്ര വ്യാപകമായി എം.എൽ.എമാർ സ്ഥാനാർത്ഥികളാകുന്നത് വ്യാപകമായ വിമർശനവും ഉയർത്തുന്നുണ്ട്. അഞ്ച് വർഷം കൂടെയുണ്ടാകും എന്ന് ഉറപ്പ് കൊടുത്ത മണ്ഡലങ്ങളിലെ ജനങ്ങളോട് ഇവർ എന്ത് മറുപടി പറയുമെന്നതാണ് ആദ്യത്തെ ചോദ്യം. ഉപതിരഞ്ഞെടുപ്പുകൾ ഉണ്ടാക്കുന്ന ഭാരിച്ച ചിലവുകൾ പൊതുപണം ദുരുപയോഗം ചെയ്യുന്നതിന് തുല്യമല്ലേ എന്ന ചോദ്യത്തിനും രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മറുപടി പറയേണ്ടി വരും. 2009 ൽ മൂന്നു എംഎൽഎമാരെയാണ് കോൺഗ്രസ് പാർലമെന്റിലേക്ക് മത്സരിപ്പിച്ചത്. കണ്ണൂരിൽ സുധാകരനും, എറണാകുളത്ത് കെ.വി തോമസും, ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കുകയും മൂന്നു പേരും ജയിക്കുകയും ചെയ്തു. എംഎൽഎമാർ എംപിമാരായി ജയിച്ചാൽ ഒരു മിനി നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ കേരളത്തിൽ കാണേണ്ടി വരും content highlights:lok sabha election 2019,candidate list, LDF, UDF, BJP
from mathrubhumi.latestnews.rssfeed https://ift.tt/2TlxE7W
via
IFTTT
No comments:
Post a Comment