ഫിറോസ്പുർ: പാകിസ്താൻ ചാരൻ എന്ന സംശയത്തിൽ പഞ്ചാബിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്പുരിലെ മബോക്കിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. മൊബൈൽ ഫോൺ, സിം കാർഡ്, കാമറ എന്നിവയും ഇയാളിൽനിന്ന് പിടികൂടിയിട്ടുണ്ട്. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയാണ് ഇയാളെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു ബിഎസ്എഫ് കേന്ദ്രത്തിന്റെ ചിത്രം എടുക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. ഇയാളിൽനിന്ന് പിടികൂടിയ ഫോണിൽ പാകിസ്താൻ സിം കാർഡ് ആണ് ഉണ്ടായിരുന്നതെന്നും പോലീസ് വ്യക്തമാക്കി. പാകിസ്താനിലെനിരവധി തീവ്രവാദ വിഭാഗങ്ങളുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ ഇയാളുടെ ഫോണിൽനിന്ന് കണ്ടെത്തി. കൂടാതെ നിരവധി പാകിസ്താൻ ഫോൺ നമ്പറുകളും കണ്ടെത്തിയിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാകിസ്താൻ സംഘർഷം മുച്ഛിച്ച സാഹചര്യത്തിലാണ് അതിർത്തി സംസ്ഥാനങ്ങളിൽ പരിശോധന കർശനമാക്കിയത്. പാക് പിടിയിലുള്ള വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ പാകിസ്താൻ ഇന്ന് മോചിപ്പിക്കുമെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ചാരനെ പിടികൂടിയത്. Content Highlights:Pakistan Spy Arrested, Ferozepur CRPF
from mathrubhumi.latestnews.rssfeed https://ift.tt/2Tml4Ev
via
IFTTT
No comments:
Post a Comment