ഓക്ലാന്‍ഡ്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലായി നടന്ന ഭീകരാക്രമണത്തില്‍ കാണാതായത് മലയാളി യുവതിയാണെന്ന് റിപ്പോര്‍ട്ട്. 25 കാരിയായ അന്‍സി കരിപ്പാകുളം അലിബാവയാണ് കാണാതായിരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. റെഡ്‌ക്രോസ് പുറത്തുവിട്ട പട്ടികയിലാണ് യുവതിയുടെ പേരുള്ളത്.
റെഡ് ക്രോസ് പുറത്തുവിട്ടിരിക്കുന്ന വിവരം അനുസരിച്ച് ആക്രമണസമയത്ത് ഇവര്‍ ഡീന്‍സ് അവന്യുവിലുള്ള മോസ്‌ക്കിലായിരുന്നുവെന്നാണ് സൂചന. പിതാവിന്റെ പേര് അലി ബാവ എന്നാണെന്നും മാതാവിന്റെ പേര് ഫാത്തിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാര എന്ന ഇന്ത്യാക്കാരനും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതിന് പുറമെ ആറ് ഇന്ത്യാക്കാരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഒരാളാണ് അന്‍സി.
from mangalam.com https://ift.tt/2TPGx95
via IFTTT
No comments:
Post a Comment