കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്, സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നു; ടി സിദ്ദിഖിനെ ചൊല്ലി തര്‍ക്കം, സ്‌ക്രീനിംഗ് കമ്മറ്റി യോഗത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി ഇറങ്ങി പോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്, സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നു; ടി സിദ്ദിഖിനെ ചൊല്ലി തര്‍ക്കം, സ്‌ക്രീനിംഗ് കമ്മറ്റി യോഗത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി ഇറങ്ങി പോയി

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് നീളുകയാണ്. സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ച് ഇടത്പക്ഷം പ്രചരണം ആരംഭിച്ചിട്ടും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനായില്ല. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് തന്നെയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനെ ബാധിക്കുന്നത്. ഇന്നലെ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മറ്റി യോഗത്തില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇറങ്ങി പോയതായാണ് വിവരം. ടി സിദ്ദിഖിനെ വയനാട് മത്സരിപ്പിക്കണമെന്ന പേരില്‍ ആരംഭിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഉമ്മന്‍ ചാണ്ടി ഇറങ്ങി പോയത്.

തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെ മത്സരിക്കും, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും മത്സരിക്കും. ആലപ്പുഴയില്‍ ഷാനി മോള്‍ ഉസ്മാനെ നിര്‍ത്താനാണ് കോണ്‍ഗ്രസ് പദ്ധതി. കോഴിക്കോട് എംകെ രാഘവന്‍ സ്ഥാനാര്‍ത്ഥിയാകും. കണ്ണൂരില്‍ സുധാകരന്‍ അങ്കത്തട്ടിലിറങ്ങും. കാസര്‍കോട് മുന്‍ എം.പി. രാമറായിയുടെ മകനായ ബി. സുബ്ബയ്യ റായിയാണ് പരിഗണനയില്‍.

തൃശ്ശൂരില്‍ സാധ്യത ടിഎന്‍ പ്രതാപനാണ്. വടകരയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയായേക്കും. പാലക്കാട് പികെ ശ്രീകണ്ഡനാണ് സാധ്യത. ഇടിുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെയും ജോസഫ് വാഴയ്ക്കന്റെയും പേരുകളാണ് ഉയരുന്നത്. ഇതില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് ഡീന്‍ കുര്യാക്കോസിനാണ്.

ചാലക്കുടിയില്‍ ബെന്നി ബഹ്നാന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. വയനാട് കെ പി അബ്ദുള്‍ മജീതോ ടി സിദ്ദിഖോ സ്ഥാനാര്‍ത്ഥിയാവും. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെയും പിജെ കുര്യനെയുമാണ് പരിഗണിക്കുന്നത്. ആലത്തൂരില്‍ രമ്യ ഹരിദാസ് തന്നെയാണ് സ്ഥാനാര്‍ത്ഥി. എറണാകുളത്ത് ഹൈബി ഈഡനോ കെവി തോമസോ മത്സരിച്ചേക്കും.



from mangalam.com https://ift.tt/2JepKZr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages