മാറ്റി കുത്തിയാല്‍ മാറ്റം കാണാം; വടകരയില്‍ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി മുന്‍ സിപിഎം നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 12, 2019

മാറ്റി കുത്തിയാല്‍ മാറ്റം കാണാം; വടകരയില്‍ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി മുന്‍ സിപിഎം നേതാവ്

തലശ്ശേരി: വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങി മുൻ സിപിഎം നേതാവ് സി.ഒ.ടി നസീർ. മാറ്റി കുത്തിയാൽ മാറ്റം കാണാം എന്നാണ് നസീർ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. വർഗീതയും കൊലപാതകവും വർധിച്ച സാഹചര്യത്തിൽ യുവാക്കളുടെ പിന്തുണയോടെ മണ്ഡലത്തിൽ മത്സരിച്ചു ജയിക്കാനാവുമെന്നാണ് സിഒടി നസീറിന്റെ പ്രതീക്ഷ. മണ്ഡലത്തിലെ യുവജനങ്ങളും നാട്ടുകാരും തനിക്ക് അകമഴിഞ്ഞ പിന്തുണ നൽകുമെന്ന് നസീർ കണക്കുകൂട്ടുന്നു. പുതിയ ആശയം, പുതിയ രാഷ്ട്രീയം എന്നതാണ് താൻ മുന്നോട്ട് വയ്ക്കുന്ന ആശയം. സൗഹാർദ്ദപരമായ ഒരു രാഷ്ട്രീയം കേരളത്തിലെത്തണം. അതാണ് താൻ ലക്ഷ്യം വയ്ക്കുന്നത്. അക്രമമല്ല, സേവനമാണ് രാഷ്ട്രീയ പ്രവർത്തനം. ഒച്ചിന്റെ വേഗത്തിലല്ല കുതിരയുടെ വേഗത്തിലാണ് വികസനം വരേണ്ടത്, ഇതിനായിട്ടാവും തന്റെ പ്രവർത്തനങ്ങൾ എന്നും നസീർ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. തലശ്ശേരി നഗരസഭ കൗൺസിലറും സി.പി.എം. പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീർ 2015 ലാണ് പാർട്ടിയുമായി അകന്നത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ഷംസീറിനെതിരെ തലശ്ശേരിയിൽ മത്സരിക്കാൻ തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിൻമാറുകയാണുണ്ടായത്. Content Highlight:Former CPIM Leader COT Naseer, COT Naseer Vadakara, Loksabha Election 2019


from mathrubhumi.latestnews.rssfeed https://ift.tt/2UwiUj3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages