തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തിനെതിരെ കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണ വിഷയമാക്കാൻ പാടില്ലെന്ന് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം കേരളത്തിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കുമ്മനം രാജശേഖരൻ അറിയിച്ചു. ഇവിടെ ഉന്നയിക്കപ്പെടുന്നത് മത സ്വാതന്ത്ര്യമാണ്. ആരാധനാ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നു. ഇതിൽ ശബരിമല ഒരു നിമിത്തം മാത്രമാണ്. ശബരിമലയിൽ ഇതനുവദിച്ചാൽ മലയാറ്റൂർ പള്ളിയിലോ ബീമാ പള്ളിയിലോ ആകും അടുത്തത് നടക്കുക. അതുകൊണ്ടിത് ആരാധനാലയങ്ങളുടെ മുഴുവൻ പ്രശ്നമാണ്. ആരാധനാ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. ആചാരത്തിന്റെ പ്രശ്നമാണ്, വിശ്വാസത്തിന്റെ പ്രശ്നമാണ്. അതുകൊണ്ട് വിശ്വാസവും ആരാധനയും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നുള്ള ഈ നാട്ടിലെ ജനങ്ങളുടെ വിചാരം, വികാരം, അവരുടെ ചിന്ത അതുയർത്തിപ്പിടിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുമ്മനത്തിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, ശോഭാ സുരേന്ദ്രൻ, മുൻ ഡിജിപി ടി.പി സെൻകുമാർ, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു. വലിയ സ്വീകരണമാണ് കുമ്മനം രാജശേഖരന് പ്രവർത്തകർ നൽകിയത്. വിമാനത്താവളത്തിൽ നിന്ന് തുറന്ന ജീപ്പിൽ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് പ്രവർത്തകർ അദ്ദേഹത്തെ എത്തിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായിട്ടാണ് ഗവർണർ സ്ഥാനം രാജിവെച്ച് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയത് Content Highlights:Sabarimala Issue, will seek EC against EO of Kerala
from mathrubhumi.latestnews.rssfeed https://ift.tt/2VROKqG
via
IFTTT
No comments:
Post a Comment