തൊടുപുഴ: കോട്ടയം ലോക്‌സഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഇതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോജി സെബാസ്റ്റിനും കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി. എം. ജോര്‍ജ്ജും രാജിവെച്ചു.
ഭാവി കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് പിജെ ജോസഫ് ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇനി കോട്ടയത്തുതന്നെ വിമതനായി മത്സരിക്കാനുള്ള നീക്കം നടത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആകെ ആശങ്കയുണ്ടെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോന്‍സ് വ്യക്തമാക്കിയിരുന്നു.
തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ രാത്രിതന്നെ ജോസഫ് വിഭാഗം രഹസ്യ യോഗം ചേര്‍ന്നിരുന്നു. ഇനി പാര്‍ട്ടി വീണ്ടും പിളരുമോ എന്നാണ് സംശയിക്കുന്നത്. 2010ലാണ് രണ്ടു വിഭാഗമായി നിന്നിരുന്ന മാണി - ജോസഫ് ലയനമുണ്ടായത്.
from mangalam.com https://ift.tt/2u2BSlJ
via IFTTT
No comments:
Post a Comment