ഒപ്പമുണ്ട്, പൂര്‍ണ പിന്തുണ:മോദിയെ നേരിട്ടുവിളിച്ച് പുടിന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

ഒപ്പമുണ്ട്, പൂര്‍ണ പിന്തുണ:മോദിയെ നേരിട്ടുവിളിച്ച് പുടിന്‍

ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ കൂടുതൽ രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്തുണയുമായെത്തുന്നു. ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ കൂടെയുണ്ടാകുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര സമൂഹത്തിൽ ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടങ്ങൾക്ക് അംഗീകാരമേറുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനാണ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുവിളിച്ച് ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. പുൽവാമ ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പുടിൻ ഭീകരവാദത്തിനെതിരായ പോരാട്ടങ്ങൾക്ക് ഇന്ത്യയുടെ കൂടെയുണ്ടാകുമെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഒരുനടപടികളും പ്രോത്സാഹിപ്പിക്കില്ലെന്നും ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും മോദിയും പുടിനും തമ്മിലുള്ള സംഭാഷണത്തിൽ ധാരണയായി. റഷ്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനോട് നന്ദി അറിയിച്ചു. അതിനിടെ റഷ്യയിൽ നടക്കാനിരിക്കുന്ന ഈസ്റ്റേൺ ഇക്കണോമിക്ക് ഫോറത്തിലേക്ക് പുടിൻ മോദിയെ ക്ഷണിക്കുകയും ചെയ്തു. പുടിന്റെ ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. Content Highlights:russia president putin called pm modi and conveyed russias support to india


from mathrubhumi.latestnews.rssfeed https://ift.tt/2IIhxwn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages