സൈന്യത്തിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: യുവാവിനെ അറസ്റ്റ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

സൈന്യത്തിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: യുവാവിനെ അറസ്റ്റ് ചെയ്തു

കയ്പമംഗലം: കശ്മീരിലുള്ള ഇന്ത്യൻ സൈന്യത്തെ മോശമായി ചിത്രീകരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടയാളെ മതികം പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കുറുപ്പത്ത് സുധി (41)യെയാണ് എസ്.ഐ. കെ.പി. മിഥുൻ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനും നവമാധ്യമത്തിൽ അപമാനകരമായ പോസ്റ്റിട്ടതിനുമാണ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 17-നാണ് ഇയാൾ പോസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ രൂക്ഷമായ ഭാഷയിൽ നിരവധി മറുപടികൾ വന്നിരുന്നു. കഴിഞ്ഞ ദിവസം പോലീസിൽ പരാതി ലഭിക്കുകയും ചെയ്തതോടെ വ്യാഴാഴ്ച രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കശ്മീരി കവിയുടെ കവിതയിലെ വരി മലയാളത്തിലേക്ക് തർജമ ചെയ്ത് പോസ്റ്റ് ചെയ്തെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.


from mathrubhumi.latestnews.rssfeed https://ift.tt/2VtXzGX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages