കോയമ്പത്തൂര്‍: ചോദ്യങ്ങള്‍ക്കെല്ലാം അറുതി വരുത്തി കമല്‍ ഹാസന്‍ നിലപാട് വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിലോ തമിഴ്‌നാട്ടിലെ 18 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലോ താന്‍ മത്സരിക്കുന്നില്ലെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ സ്ഥാപിച്ച് മക്കള്‍ നീതി മയ്യം (എം.എന്‍.എം) പാര്‍ട്ടിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കോയമ്പത്തൂരില്‍ പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി പദവിയാണ് തന്റെ ലക്ഷ്യം. ദേശീയതലത്തില്‍ പാര്‍ട്ടിയുടെ നിലപാട് ശക്തമായ ഭാഷയില്‍ വ്യക്തമാക്കും. മറ്റ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വേണ്ടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത്. വളരെയേറെ ജോലികള്‍ ബാക്കിയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയു പാര്‍ട്ടി പ്രകടനപത്രികയും പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഭയമാണെന്നും ഹാസന്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്നും ദാരിദ്ര്യം തുടച്ചുനീക്കുമെന്നും തമിഴ്‌നാടിലെ ചേരി രഹിത സംസ്ഥാനമാക്കുമെന്നും എല്ലാ മേഖലയിലും തുല്യ വേതനം ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്നവരെ ജനപ്രതിനിധികളെ തത്സഥാനത്തുനിന്ന് നീക്കം ചെയ്യുമെന്നും കമല്‍ പറയുന്നു. ഇവര്‍ക്കെതിരെ ഏതെങ്കിലും ആരോപണം ഉയര്‍ന്നാല്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അന്വേഷണം നടത്തും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഉടന്‍ രാജിവയ്ക്കാന്‍ നിര്‍ദേശിക്കുമെന്നും കമല്‍ വ്യക്തമക്കി.
2018 ഫെബ്രുവരി 21ന് രമേശ്വരത്താണ് എം.എന്‍.എം പാര്‍ട്ടി കമല്‍ രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം 'ബാറ്ററി ടോര്‍ച്ച്' ആണ്.
from mangalam.com https://ift.tt/2uufPVa
via IFTTT
No comments:
Post a Comment