നയന്‍താരയ്‌ക്കെതിരായ അശ്ശീല പരാമര്‍ശം: നടന്‍ രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

നയന്‍താരയ്‌ക്കെതിരായ അശ്ശീല പരാമര്‍ശം: നടന്‍ രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു

ചെന്നൈ: നടി നയന്‍താരയ്‌ക്കെതിരെ അശ്ശീല പരാമര്‍ശം നടത്തിയ നടന്‍ രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു. നയന്‍താര അഭിനയിച്ച 'കൊലൈയുതിര്‍ കാലം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും എല്ലാ പദവികളില്‍ നിന്നും രാധാ രവിയെ നീക്കുന്നതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ.അന്‍പഴകന്‍ ഞായറാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

'തമിഴ്‌സിനിമയില്‍ പിശാചായി അഭിനയിക്കുന്ന അവള്‍ തന്നെ തെലുങ്കില്‍ ചെന്ന് സീതയായും അഭിനയിക്കും. അഭിനയിക്കാന്‍ സ്വഭാവം എന്തായാലും കുഴപ്പമില്ലല്ലോ.'' എന്നായിരുന്നു തമിഴ് സിനിമയിലെ മുതിര്‍ന്ന താരങ്ങളില്‍ ഒരാളായ രാധാരവി തെന്നിന്ത്യന്‍ സൂപ്പര്‍നായികയെ ആക്ഷേപിച്ചത്. പിന്നാലെ മറുപടിയുമായി നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്‌നേഷും രംഗത്തെത്തി. ഇതുപോലെയുള്ള വൃത്തികെട്ടവന്മാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കരുതെന്ന് വിഘ്‌നേഷ് ശിവ ട്വിറ്ററില്‍ കുറിച്ചു.

നയന്‍താര പ്രധാന വേഷത്തിലെത്തുന്ന 'കൊലയുതിര്‍ കാലം' എന്ന സിനിമയുടെ പ്രചരണ വേദിയില്‍ വെച്ചാണ് രാധാരവി മോശം പരാമര്‍ശം നടത്തിയത്. ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ നയന്‍താര പങ്കെടുത്തിരുന്നില്ല. 'നയന്‍താരയെ ശിവാജി ഗണേശന്‍, രജനീകാന്ത്, എം.ജി.ആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുത് അവരെല്ലാം മഹാത്മാക്കളാണ്. നയന്‍താരയുടെ വ്യക്തി ജീവിതത്തില്‍ ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും അവര്‍ ഇപ്പോഴും സിനിമയില്‍ തുടരുന്നു. കാരണം തമിഴ്‌നാട്ടുകാര്‍ പെട്ടെന്ന് എല്ലാം മറക്കും. തമിഴ് സിനിമയില്‍ പിശാച് ആയും തെലുങ്കില്‍ സീതയായും അവര്‍ അഭിനയിക്കും. അഭിനയിക്കാന്‍ സ്വഭാവം എന്തും തന്നെയായാലും കുഴപ്പമില്ല' എന്നായിരുന്നു രാധാ രവിയുടെ പരാമര്‍ശം'.

പ്രസ്താവന വിവാദമായതോടെ പ്രതികരണങ്ങളും ശക്തമായി. 'ഒരു നടന്‍ അധിക്ഷേപിക്കുമ്പോള്‍ ആരും നയന്‍താരയെ പിന്തുണയ്ക്കാനുണ്ടായില്ല. എന്താണ് പറയേണ്ടതെന്ന അറിയില്ല' എന്നായിരുന്നു' നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ചിന്‍മയിയുടെ പ്രതികരണം. നേരത്തേ രാധാരവിക്കെതിരേ മീ ടൂ ആരോപണം നടത്തിയയാളാണ് ചിന്മയി.തമിഴ്‌നാടിനെ ഞെട്ടിച്ച പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസിലും രാധാരവിയുടെ പ്രസ്താവന വിവാദമായിരുന്നു.

പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്തായിരുന്നു രാധാ രവിയുടെ പ്രതികരണം. 'ഈ കാലത്ത് ബിഗ് ബജറ്റ് സ്‌മോള്‍ ബജറ്റ് സിനിമകള്‍ തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകില്ല. ഒരു സ്‌മോള്‍ ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന പോലെയാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണ്. അതാണ് വ്യത്യാസം.' എന്നായിരുന്നു പരാമര്‍ശം.



from mangalam.com https://ift.tt/2HPT5qF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages