ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ സമാജിവാദി പാര്‍ട്ടിക്ക് തിരിച്ചടി. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനും മുതിര്‍ന്ന നേതവ് മുലായം സിംഗ് യാദവിനുമെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. രണ്ട് ആഴ്ചയ്ക്കകം തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
തത്സഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഡ്വ. വിശ്വനാഥ് ചൗധരി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. അഖിലേഷിനും മുലായമിനുമെതിരെ അന്വേഷണത്തിന് 2007ലും 2012ലുമാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
കേസില്‍ അഖിലേഷിന്റെ ഭാര്യയ്‌ക്കെതിരായ അന്വേഷണം സി.ബി.ഐ ഉപേക്ഷിച്ചിരുന്നു. പൊതുപദവികളൊന്നും വഹിക്കുന്നയാളല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
അതേസമയം, രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ നരേന്ദ്രമോഡിയും എന്‍.ഡി.എ സര്‍ക്കാരും തനിക്കെതിരെ സി.ബി.ഐയെ ഉപയോഗിക്കുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
from mangalam.com https://ift.tt/2urUyM4
via IFTTT
No comments:
Post a Comment