തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം വേണം: ജേഴ്‌സികള്‍ ലേലത്തിനു വെച്ച് ബൈചുങ് ബൂട്ടിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം വേണം: ജേഴ്‌സികള്‍ ലേലത്തിനു വെച്ച് ബൈചുങ് ബൂട്ടിയ

ഗാങ്‌ടോക്ക്(സിക്കിം): പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താനായി ജേഴ്‌സികള്‍ ലേലത്തിനുവെച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ബൂട്ടിയ രാഷ്ട്രീയ പാര്‍ട്ടിയായ ഹംരോ സിക്കിം പാര്‍ട്ടി രൂപീകരിച്ചത്. പാര്‍ട്ടിയുടെ കന്നി അങ്കത്തിനാണ് താരം ജേഴ്‌സികള്‍ ലേലത്തിനു വെച്ചിരിക്കുന്നത്.

അഴിമതി, തൊഴിലില്ലായ്മ, കര്‍ഷകര്‍ നേരിടുന്ന ദുരിതം പോലുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടാനാണ് സിക്കിമില്‍ പാര്‍ട്ടിയുടെ രൂപീകരണമെന്നും, ഇ, പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് നിങ്ങളൂശട പിന്തുണ ആവശ്യമാണെന്നും ബൂട്ടിയ ട്വിറ്ററില്‍ കുറിച്ചു.

[IMG]

രണ്ട് ജേഴ്‌സികളാണ് ലേലത്തിനു വെച്ചിരിക്കുന്നത്. 'പട്ടിണിക്കെതിരായ മത്സരം' എന്ന പേരില്‍ യുഎന്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ അണിഞ്ഞ ജേഴ്‌സിയും, 2012 ല്‍ ബയേണ്‍ മ്യൂണിക്കിനെതിരായി തന്റെ വിടവാങ്ങല്‍ മത്സരം കളിച്ചപ്പോള്‍ അണിഞ്ഞ ജേഴ്‌സിയുമാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. ലോകോത്തര ഫുട്‌ബോള്‍ താരങ്ങളായ സിനദിന്‍ സിദാന്‍, ഫിഗോ തുടങ്ങിയവരുടെ ഒപ്പുകളും ലേലത്തിനു വെച്ച ഈ ജേഴ്‌സികളിലുണ്ട്.

ഒരു ലോക്‌സഭാ മണ്ഡലം മാത്രമാണ് സിക്കിമുലുള്ളത്. കഴിഞ്ഞ രണ്ട് തവണയും സിക്കിം ഡെമോക്രാറ്റിക്ക് ഫ്രണ്ടാണ് വിജയിച്ചത്. സിക്കിം യുവത്വം അന്തസോടെ ജീവിക്കുന്ന സാഹചര്യമാണ് തങ്ങളുടെ ലക്ഷ്യമെന്നും ബൂട്ടിയ വ്യക്തമാക്കിയിരുന്നു.



from mangalam.com https://ift.tt/2HPVJNi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages