അഭിനന്ദന്‍ വര്‍ദ്ധമാന്റെ സിങ്കം മീശ ആരാധകത്തിരക്ക്; ധീരതയുടേയും ആത്മവിശ്വാസത്തിന്റെയും ചിഹ്നം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

അഭിനന്ദന്‍ വര്‍ദ്ധമാന്റെ സിങ്കം മീശ ആരാധകത്തിരക്ക്; ധീരതയുടേയും ആത്മവിശ്വാസത്തിന്റെയും ചിഹ്നം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നിങ്ങള്‍ ഒരിക്കല്‍ അയാളെ കണ്ടിട്ടുണ്ടെങ്കില്‍ മനസ്സില്‍ നിന്നും പറിച്ചു കളയാന്‍ ഇത്തിരി പാടായിരിക്കും. ധൈര്യം നിറഞ്ഞ കണ്ണുകളും പുരുഷത്വത്തിന്റെ പ്രതീകമായി കാണുന്ന മീശയും തന്നെയാണ് ഇതിന് കാരണം. പാക്കിസ്ഥാന്‍ സൈന്യം പിടികൂടി ഇന്ത്യക്ക് തിരികെ നല്‍കിയ വ്യോമസേന വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ കാര്യമാണ് പറഞ്ഞത്.

അഭിനന്ദന്റെ ധൈര്യം യുവാക്കള്‍ ഏറ്റെടുത്തതിന്റെ പിന്നാലെ അദ്ദേഹത്തിന്റെ മീശയ്ക്കും ആരാധകര്‍ ഏറെയാണ്. അഭിനന്ദന്റെ ധീരതയുടേയും ആത്മവിശ്വാസത്തിന്റെയും ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് നവമാധ്യമങ്ങള്‍ പറയുന്നത്.

18 - 19 നീറ്റാണ്ടുകളില്‍ ഇംഗ്ലണ്ടിലെ തരംഗമായിരുന്ന മീശയാണ് അഭിനന്ദന്‍ ഉപയോഗിച്ചിരിക്കുന്നത്. ഗണ്‍സ്ലൈറ്റര്‍ എന്ന പേരില്‍ അറയിപ്പെടുന്ന സ്റ്റൈലിലുള്ള മീശയാണിത്. വിടര്‍ന്ന പുഞ്ചിരിക്കും ജ്വലിക്കുന്ന കണ്ണിനും മാറ്റ് കൂട്ടുന്നതാണ് അഭിനന്ദന്റെ മീശ എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്.

തമിഴ് പോലീസ് ചിത്രമായ സിങ്കത്തില്‍ സൂര്യ ഉപയോഗിച്ചിരുന്ന മീശയെ അനുസ്മരിപ്പിക്കുന്നതാണ് അഭിനന്ദന്റെ മീശ എന്ന് തമിഴരും പറയുന്നു. രണ്ടാം ഫ്രെഡ്രിക്ക്ബര്‍ഗ്ഗ് യുദ്ധത്തില്‍ അമേരിക്കയുടെ ധീരനായ പോരാളി എന്ന് ആദരിച്ച ജനറല്‍ അലക്‌സാണ്ടര്‍ ഷാലര്‍ സമാനമായ മീശ ഉപയോഗിച്ചിരുന്നുവെന്നും വിക്കീപീഡിയ തിരച്ചിലില്‍ പറഞ്ഞു.



from mangalam.com https://ift.tt/2TeBVKx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages