പൊന്നാനിയില്‍ മുസ്‌ളീംലീഗിന്റെ വോട്ടുചോര്‍ച്ചകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് സിപിഎം ; വിവാദം ജനകീയതയെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ പി വി അന്‍വന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

പൊന്നാനിയില്‍ മുസ്‌ളീംലീഗിന്റെ വോട്ടുചോര്‍ച്ചകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് സിപിഎം ; വിവാദം ജനകീയതയെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ പി വി അന്‍വന്‍

പൊന്നാനി: ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചെന്നുള്ള ആരോപണം. പിന്നെ കക്കാടം പൊയിലില്‍ ഭൂമി കയ്യേറി വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചെന്ന ആരോപണം. എതിരാളികള്‍ ഉയര്‍ത്തുന്ന ഒട്ടേറെ ആരോപണങ്ങള്‍ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ട ബാദ്ധ്യതയിലാണ് പൊന്നാനിയില്‍ ഇടതുപക്ഷം ഇറക്കുന്ന പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക്. വിവാദങ്ങള്‍ ഏറെയുണ്ടെങ്കിലും പൊന്നാനിയില്‍ സിപിഎം പി വി അന്‍വര്‍ എംഎല്‍എ യെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോഴുണ്ടായ അമ്പരപ്പ് ഇപ്പോഴും പലര്‍ക്കും മാറിയിട്ടില്ല. എന്നാല്‍ താന്‍ കയ്യേറ്റം നടത്തിയത് നിലമ്പൂരിലെ വോട്ടര്‍മാരുടെ ഹൃദയത്തിലേക്കാണെന്നും അതേ കയ്യേറ്റം മുസ്‌ളീം ലീഗിന്റെ പൊന്നാനിയിലും നടത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പൊന്നാനിയില്‍ മുസ്‌ളീംലീഗിന്റെ ഇ ടി മുഹമ്മദ് ബഷീറിനെയാണ് അന്‍വറിന് നേരിടേണ്ടി വരുന്നത്. മലപ്പുറത്തും പൊന്നാനിയിലും സ്ഥാനാര്‍ത്ഥികളായ ഇടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും രണ്ടുതട്ടിലാണെന്നുള്ള പ്രചാരണത്തിനിടയില്‍ മുസ്‌ളീം ലീഗിലെ വോട്ടെടുപ്പ് മുതലെടുക്കുക എന്ന ലക്ഷ്യത്തിലാണ് സിപിഎം അന്‍വറിനെ പൊന്നാനിയില്‍ നിയോഗിച്ചിരിക്കുന്നത്. മുസ്‌ളീംലീഗിന്റെ കരുത്തുറ്റ മണ്ഡലമാണെങ്കിലും ഇടതുപക്ഷ നേതാക്കളെ വിജയിപ്പിച്ച ചരിത്രവും പൊന്നാനിക്കുണ്ട്. 1952 ല്‍ കെ. കേളപ്പന്‍ വിജയിച്ച പൊന്നാനിയില്‍ 1962 ല്‍ ഇ കെ ഇമ്പിച്ചിബാവ, 67 ല്‍ സി.കെ. ചക്രപാണി, 71 ല്‍ എംകെ കൃഷ്ണന്‍ എന്നിവര്‍ ഇവിടെ നിന്നും വിജയിച്ചതാണ് പൊന്നാനിയുടെ ഇടതു ചരിത്രം.

1977 ല്‍ ജി.എം ബനാത്‌വാലയിലൂടെ പിടിച്ചെടുത്ത മുസ്‌ളീം ലീഗ് പിന്നീട് ഇതുവരെ സീറ്റ് ആര്‍ക്കും വിട്ടു കൊടുത്തിട്ടില്ല. എന്നാല്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നെണ്ണമാണ് സിപിഎം പിടിച്ചെടുത്തത്. സിപിഎം പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്‍ വി അബ്ദുള്‍ റഹ്മാന്‍ താനൂരില്‍ ജയിച്ചു. തവനൂരില്‍ കെ.ടി. ജലീലും പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണനും തുടര്‍ച്ചയായി ജയിച്ചു. 25,410 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ഇ ടി മുഹമ്മദ് ബഷീര്‍ ഇവിടെ നിന്നും വിജയിച്ചു കയറിയത്. 378,503 വോട്ടുകള്‍ ഇ ടി മുഹമ്മദ് ബഷീര്‍ നേടിയപ്പോള്‍ 353,093 വോട്ടുകളായിരുന്നു അബ്ദുള്‍ റഹ്മാന് കിട്ടിയത്. അതേസമയം മുസ്‌ളീംലീഗിന്റെ വോട്ടുകളില്‍ അടുത്തിടെ വലിയ ചോര്‍ച്ചയുണ്ടായിട്ടുള്ളതായിട്ടാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇക്കാര്യം വ്യക്തമായിരുന്നെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 2009 ല്‍ ഇവിടെ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ 80,000 വോട്ടുകളുടെ ഭുരിപക്ഷമാണ് നേടിയത്. അതാണ് 2014 ല്‍ 25,000 മായി കുറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായ വി അബ്ദുള്‍ റഹ്മാന്‍ താനൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി ആയിരുന്ന അബ്ദുള്‍ റഹിമാന്‍ രണ്ടത്താണിയെ 4,918 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പി.വി അന്‍വര്‍ അക്കാലത്താണ് പാക്ക് നിര്‍മ്മാണവും മറ്റും നടത്തിയത് എന്ന നിലപാടിലാണ് സിപിഎം.



from mangalam.com https://ift.tt/2HbF1Iz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages