വിവാഹവേദിയില്‍ മദ്യപിച്ച് ലെക്ക് കെട്ട് കാല് പോലും നിലത്തുറയ്ക്കാത്ത വിധത്തില്‍ വരന്‍; വധു പന്തലില്‍ നിന്നും ഇറങ്ങിപ്പോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

വിവാഹവേദിയില്‍ മദ്യപിച്ച് ലെക്ക് കെട്ട് കാല് പോലും നിലത്തുറയ്ക്കാത്ത വിധത്തില്‍ വരന്‍; വധു പന്തലില്‍ നിന്നും ഇറങ്ങിപ്പോയി

പാറ്റ്‌ന: വിവാഹ ദിനത്തില്‍ വരന്‍ മദ്യപിച്ചെത്തിയതോടെ വിവാഹം മുടങ്ങി. മദ്യപാനിയായ വരനെ തനിക്ക് വേണ്ടെന്ന് വധു അറിയിക്കുകയും വിവാഹനവേദിയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. വരന്‍ നന്നായി മദ്യപിച്ചാണ് പന്തലിലെത്തിയതെന്ന് മനസിലായ കുമാരി എന്ന യുവതി പന്തലില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

പന്തലില്‍ നില്‍ക്കാന്‍ പോലും കഴിയാതിരുന്ന അവസ്ഥയില്‍ വരന്‍ മദ്യപിച്ചിരുന്നതായും അതിനാലാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്നും പെണ്‍കുട്ടിയുടെ പിതാവ് ത്രിഭുവന്‍ ഷാ പറഞ്ഞു. പെണ്‍കുട്ടിയെ തിരികെ പന്തലില്‍ എത്തിക്കുന്നതിനായി ഇരു കൂട്ടരുടെയും ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും പാഴായി പോകുകയായിരുന്നു. അതേസമയം, സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും തിരികെ ഏല്‍പിച്ചതിനു ശേഷമാണ് ബന്ധുക്കള്‍ വരനെ പോകാന്‍ അനുവദിച്ചത്.



from mangalam.com https://ift.tt/2HsIVMn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages