ചണ്ഡീഗഡ്: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച പഞ്ചാബ് സ്വദേശികളായ അഞ്ചു സൈനികരുടെ കുടുംബങ്ങൾക്ക് സഹായവുമായി ഐ.പി.എൽ ടീം കിങ്സ് ഇലവൻ പഞ്ചാബ്. ഓരോ സൈനികന്റെയും കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതമാണ് പഞ്ചാബ് ടീം നൽകിയത്. പുൽവാമയിൽ ജീവൻ നഷ്ടമായ പഞ്ചാബ് സ്വദേശികളായ സൈനികർക്കാണ് സഹായം നൽകിയത്. ജയ്മൽ സിങ്, സുഖ്ജിന്ദർ സിങ്, മനിന്ദർ സിങ്, കുൽവിന്ദർ സിങ്, തിലക് രാജ് എന്നീ സൈനകരുടെ കുടുംബാംഗങ്ങൾക്ക് പഞ്ചാബ് ടീം അധികൃതർ ചെക്ക് കൈമാറി. ടീം ക്യാപ്റ്റൻ രവിചന്ദ്ര അശ്വിനും ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 14-ന് കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഐ.പി.എല്ലിന്റെ 12-ാം പതിപ്പിന്റെ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ബി.സി.സി.ഐ ഒഴിവാക്കിയിരുന്നു. ഈ വകയിൽ ലഭിച്ച 20 കോടി രൂപ ആർമി വെൽഫെയർ ഫണ്ടിലേക്ക് നൽകാനാണ് ബി.സി.സി.ഐയുടെ തീരുമാനം. Content Highlights:ipl 2019 kings xi punjab donate rs 25 lakh to families of pulwama martyrs
from mathrubhumi.latestnews.rssfeed https://ift.tt/2TTGsS3
via
IFTTT
No comments:
Post a Comment