തിരുവനന്തപുരം: ശശി തരൂർ വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകം ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിശോധിച്ച് വേണ്ട നടപടി കൈക്കൊള്ളുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മതവിഭാഗത്തെ ലക്ഷ്യമാക്കി പ്രചാരണം നടത്തുന്നതിന് വേണ്ടി മനപ്പൂർവമാണ് ഈ പുസ്തകത്തിന്റെ പേര് ഉപയോഗിച്ചതെന്ന് കാണിച്ച് ബി.ജെ.പി നേരത്തേ അദ്ദേഹത്തിന് പരാതി നൽകിയിരുന്നു. തിരുവനന്തപുരം ഡി.സി.സി പ്രസിദ്ധീകരിച്ച പോസ്റ്ററിലാണ് ശശി തരൂരിന്റെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയത്. എഴുത്തുകാരൻ, ചിന്തകൻ, പ്രഭാഷകൻ, നയതന്ത്രജ്ഞൻ, രാഷ്ട്രതന്ത്രജ്ഞൻ എന്ന വിശേഷണവും പോസ്റ്ററിലുണ്ട്. വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകത്തിന്റെ പുറംചട്ടയിൽ ഗണപതിയുമുണ്ട്. മത ചിഹ്നങ്ങളുപയോഗിച്ച് പ്രചാരണം നടത്തുന്നതും മതവിഭാഗത്തെ ലക്ഷ്യമാക്കുന്നതും തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പരാതി നൽകിയത്. Content highlights:Why I Am A Hindu used in Election poster, CEO may take action against Sasi Tharoor
from mathrubhumi.latestnews.rssfeed https://ift.tt/2CqUH6Y
via
IFTTT
No comments:
Post a Comment