സ്ഥാനാര്‍ത്ഥിയാകണമെന്ന നിലപാടില്‍ ഉറച്ച് പി.ജെ.ജോസഫ്: അയയാതെ മാണി, കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്ന് മോന്‍സ്, മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

സ്ഥാനാര്‍ത്ഥിയാകണമെന്ന നിലപാടില്‍ ഉറച്ച് പി.ജെ.ജോസഫ്: അയയാതെ മാണി, കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്ന് മോന്‍സ്, മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകണമെന്ന നിലപാടില്‍ ഉറച്ച് പി.ജെ. ജോസഫ്. തന്റെ അഭ്യര്‍ത്ഥന അവിടെ തന്നെ നില്‍ക്കുകയാണെന്ന് മാണിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പായി പി.ജെ.ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇരുവിഭാഗം നേതാക്കളും മാണിയുടെ വീട്ടില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കിലേക്ക് നീങ്ങുമ്പോള്‍ കോട്ടയത്ത് മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. താന്‍ മത്സരിക്കാനില്ലെന്നും കോട്ടയത്ത് കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്്തമാക്കി.

അതേസമയം ഇരുനേതാക്കളും കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്ന് ജോസഫ് വിഭാഗക്കാരനായ മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായത്തിലല്ല ലയന ശേഷം തീരുമാനമെടുത്തിട്ടുള്ളത്. നേതാക്കള്‍ കൂടിയാലോചിച്ച യോജിച്ച തീരുമാനമെടുക്കലാണ്. ഇതാണ് പാര്‍ട്ടി ലയനത്തില്‍ പറഞ്ഞിരുന്നത്. അതാണ് എല്ലാ കാര്യത്തിലും ഉണ്ടായിട്ടുള്ളതെന്നും മോന്‍സ് പറഞ്ഞു.



from mangalam.com https://ift.tt/2J0I3Ba
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages