തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് രണ്ടു മാസങ്ങളിലായി മോദി ഉദ്്ഘാടനം ചെയ്തത് 214 പദ്ധതികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് രണ്ടു മാസങ്ങളിലായി മോദി ഉദ്്ഘാടനം ചെയ്തത് 214 പദ്ധതികള്‍

ന്യൂഡല്‍ഹി: ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കാനിരിക്കെ പ്രധാനമന്ത്രിക്ക് ഉദ്ഘാടന മാമാങ്കം. ഒരു മാസം കോണ്ട് നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ചത് 157 പദ്ധതികളാണ്. ഇതിനായി രാജ്യമൊട്ടാകെ 28 യാത്രകളാണ് നടത്തിയത്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം അന്വേഷണം നടത്തിയത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാതൃകാ പെരുമാറ്റചട്ടം വരും തുടര്‍ന്ന് സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ എല്ലാം നിയന്ത്രണത്തിലാകും. അതിന് മുന്‍പ് ചടങ്ങുകളെല്ലാം തീര്‍ക്കുകയാണ് പ്രധാനമന്ത്രി.

ഫെബ്രുവരി എട്ടു മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ പ്രധാനമന്ത്രി മോദി ഹൈവേകളും റെയില്‍വേ ലൈനുകളും മെഡിക്കല്‍ കോളേജുകളും ആശുപത്രികളും സ്‌കൂളുകളും ഗ്യാസ് പൈപ്പ്‌ലൈനകളും എയര്‍പ്പോര്‍ട്ടുകളും വൈദ്യുത കണക്ഷനുകളും അടക്കമുള്ള പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.

എന്നാല്‍, 2014 പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് ഇത്തരത്തില്‍ യാത്രകള്‍ നടത്തുകയോ ഉദ്ഘാടനം നടത്തുകയോ ചെയ്തിട്ടില്ലെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി മാസത്തിലും പ്രധാനമന്ത്രിക്ക് കൈനിറയെ പരിപാടികളായിരുന്നു. ജനുവരി എട്ടിനും ഫെബ്രുവരി ഏഴിനും ഇടയില്‍ 57 ഓളം പ്രോജക്റ്റുകളാണ് ഉദ്ഘാടനം ചെയ്തിരുന്നു. നാലാഴ്ച്ചക്കുള്ളില്‍ മോദി ഉദ്ഘാടനം ചെയ്ത പദ്ധതികളേക്കാള്‍ നാലിരട്ടി വരും.



from mangalam.com https://ift.tt/2Usfde9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages