ചെളിക്കുണ്ടില്‍ കുടുങ്ങിയത് ആറ് ആനക്കുട്ടികള്‍; രണ്ടുദിവസത്തിനുശേഷം രക്ഷപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

ചെളിക്കുണ്ടില്‍ കുടുങ്ങിയത് ആറ് ആനക്കുട്ടികള്‍; രണ്ടുദിവസത്തിനുശേഷം രക്ഷപ്പെടുത്തി

ബാങ്കോക്ക്: ചെളിക്കുണ്ടിൽ വീണ ആനക്കുട്ടികളെ രണ്ടുദിവസത്തിനുശേഷം രക്ഷപ്പെടുത്തി. തായ്ലാൻഡിൽ കിഴക്കൻ ബാങ്കോക്കിലെ നാഷണൽ പാർക്കിലായിരുന്നു സംഭവം. ഒരു വയസ്സിനും നാലുവയസ്സിനും ഇടയിൽ പ്രായമുള്ള ആറ് ആനക്കുട്ടികളാണ് ബുധനാഴ്ച ഉച്ചയോടെ ചെളിക്കുണ്ടിൽ വീണത്. വെള്ളവും ചെളിയും നിറഞ്ഞ കുഴിയിൽവീണ ആനക്കുട്ടികൾ കരയിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും ഓരോതവണയും പരാജയപ്പെട്ടു. ഇതിനിടെ കൂടുതൽ താഴ്ചയിലേക്ക് താഴ്ന്നുപോകുന്ന സ്ഥിതിയുമുണ്ടായി. ചെളിക്കുണ്ടിൽനിന്ന് രക്ഷപ്പെടാനാകാതെ ആനക്കുട്ടികൾ അലറിവിളിച്ചതോടെ പാർക്ക് അധികൃതർ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് അപകടം നടന്ന ചെളിക്കുണ്ടിന് സമീപത്തുനിന്ന് മണ്ണെടുക്കുകയും ആനക്കുട്ടികൾക്ക് എളുപ്പം കയറിവരാവുന്ന രൂപത്തിൽ വഴിയൊരുക്കുകയും ചെയ്തു. ഇതോടെയാണ് രണ്ടുദിവസം ചെളിക്കുണ്ടിൽ കഴിഞ്ഞ ആനക്കുട്ടികൾ കരയിലേക്ക് കയറിയത്. Content Highlights:baby elephants trapped in muddy pit, rescued after two days


from mathrubhumi.latestnews.rssfeed https://ift.tt/2CKHMwR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages