ജമ്മുകശ്മിരില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് സമീപം കാറില്‍ സ്‌ഫോടനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

ജമ്മുകശ്മിരില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് സമീപം കാറില്‍ സ്‌ഫോടനം

ജമ്മു: കശ്മീരിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് സമീപം കാർ പൊട്ടിത്തെറിച്ചു. രാംബൻ ജില്ലയിൽ ജമ്മു ശ്രീനഗർ ദേശീയ പാതയ്ക്ക് സമീപം ബനിഹാളിലാണ് സ്ഫോടനം നടന്നത്. സംഭവത്തെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ ഗതാഗതം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനം നടന്ന വാഹനവും സിആർപിഎഫ് വാഹനങ്ങളും തമ്മിൽ വളരെ അകലത്തിലായിരുന്നുവെന്നും അതിനാൽ സിആർപിഎഫുകാരെ ലക്ഷ്യമിട്ടുള്ള ആക്രമണമായി കരുതുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Content Highlights:A blast has occurred in a car in Banihal, Ramban, Jammu & Kashmir


from mathrubhumi.latestnews.rssfeed https://ift.tt/2uxn5Qt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages