തര്‍ക്കമുള്ള പള്ളികളില്‍ പ്രാര്‍ത്ഥനാനുമതി ഒര്‍ത്തഡോക്‌സ് വൈദികര്‍ക്ക് മാത്രമെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

തര്‍ക്കമുള്ള പള്ളികളില്‍ പ്രാര്‍ത്ഥനാനുമതി ഒര്‍ത്തഡോക്‌സ് വൈദികര്‍ക്ക് മാത്രമെന്ന് ഹൈക്കോടതി

കൊച്ചി: യാക്കോബായ വിഭാഗക്കാരുമായി തർക്കം നിലനിൽക്കുന്ന പള്ളികളിൽ പ്രാർത്ഥനാനുമതി ഒർത്തഡോക്സ് വൈദികർക്ക് മാത്രമെന്ന് ഹൈക്കോടതി ഉത്തരവ്. ക്രമസമാധാന സംരക്ഷണം പോലീസ് ഉറപ്പ് വരുത്തണം. അതേസമയം സെമിത്തേരികളിൽ ഇരുവിഭാഗത്തിനും പ്രവേശന അനുമതി നൽകണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. വരിക്കൂലി, കട്ടച്ചിറ,പിറവം തുടങ്ങിയ പള്ളികളിലെ തർക്ക കേസുകളാണ് ഇന്ന്ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. സ്ഥിരമായ പോലീസ് സംരക്ഷണം വേണമെന്ന ഒർത്തഡോക്സ് പക്ഷത്തിന്റെ ആവശ്യം കോടതി നിരാകരിച്ചു.ക്രമസമാധാന പ്രശ്നമുണ്ടായാൽ പോലീസിന് ഇടപെടാം. 1934-ലെ ഭരണഘടനാപ്രകാരമാണ് പള്ളികൾ ഭരിക്കപ്പെടേണ്ടത്. ഇതുപ്രകാരം ഓർത്തഡോക്സ് വിഭാഗത്തിലെ വൈദികർക്ക് മാത്രമെ പള്ളിക്കുള്ളിൽ പ്രാർഥന നടത്താൻ സാധിക്കൂ. ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്നം വരികയാണെങ്കിൽ ആ സമയത്ത് പോലീസിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി. ഇതിനിടെ പിറവം പള്ളിയുടെ പ്രശ്ന പരിഹരത്തിന് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങളിൽ ഇപ്പോൾ ഇടപെടില്ലെന്നും കോടതി അറിയിച്ചു. Content Highligts:church dispute- Orthodox and Jacobite-kerala high court


from mathrubhumi.latestnews.rssfeed https://ift.tt/2Ty2ha9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages