തൊടുപുഴ: മന്ത്രി വി എസ് സുനിൽ കുമാറിനെതിരെ തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇടുക്കി ജില്ലയിലെ പ്രളയാനന്തര നടപടികൾ ഏകോപിപ്പിക്കുന്നതിനും കാർഷിക വായ്പകൾ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായിവ്യാഴാഴ്ച ജില്ലാതല ബാങ്കേഴ്സ് സമിതിയുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതാണ് മന്ത്രി. ഇതിനിടെയാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.കർഷക ആത്മഹത്യകൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം മന്ത്രി എം.എം മണി, ജില്ലയിലെ എം.എൽ.എമാർ, കൃഷി ഡയറക്ടർ, റവന്യൂ റിക്കവറി വിഭാഗം ഉദ്യോഗസ്ഥർ, ജില്ലയിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, സഹകരണ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ജില്ലാ സഹകരണ ബാങ്ക് കാർഷിക ഗ്രാമ വികസന ബാങ്ക്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്, ഹോർട്ടികോർപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഡയറി ഡെവലപ്മെന്റ്, വി.എഫ്.പി.സി.കെ, മണ്ണുസംരക്ഷണം എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. Content Highlights: Youth Congress protest against Minister VS Sunil Kumar
from mathrubhumi.latestnews.rssfeed https://ift.tt/2HjmXvh
via
IFTTT
No comments:
Post a Comment