മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥനാര്‍ത്ഥികളെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും മത്സരിക്കും. സിറ്റിംഗ് സീറ്റുകളില്‍ തന്നെയാണ് ഇരുവരും മത്സരിക്കുന്നത്. തമിഴ്‌നാട് രാമനാഥപുരത്ത് നവാസ് ഗരിയും മത്സരിക്കും. പാണക്കാട് ഹൈദരലി തങ്ങളാണ് ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
മുസ്ലീം ലീഗ് മൂന്ന് സീറ്റുകളാണ് യു.ഡി.എഫില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിലവിലെ ദേശീയ സാഹചര്യത്തില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നേടേണ്ടത് അനിവാര്യമായതിനാല്‍ മൂന്നാം സീറ്റ് വേണ്ടെന്ന് വച്ചതായും പാണക്കാട് തങ്ങള്‍ അറിയിച്ചു.
ലീഗിന്റെ പക്കല്‍ നിലവിലുള്ള രണ്ട് രാജ്യസഭാ സീറ്റുകളും ഒഴിവുവരുമ്പോള്‍ പാര്‍ട്ടി തന്നെ പുനഃസ്ഥാപിച്ചു നല്‍കണമെന്നും യു.ഡി.എഫിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
from mangalam.com https://ift.tt/2XVmLbI
via IFTTT
No comments:
Post a Comment