കോട്ടയം: ഉപയോഗശൂന്യമായ മൊബൈൽ ഫോണുകളിൽനിന്നു ഉപഭോക്താവിന്റെ സ്വകാര്യതകൾ പ്രഗല്ഭനായ സാങ്കേതിക വിദഗ്ധന് തിരിച്ചെടുക്കാമെന്നത് സമൂഹത്തിൽ വൻ വെല്ലുവിളികളാണ് ഉയർത്തുന്നത്. അതുകൊണ്ട് തന്നെ മൊബൈൽ ഫോണുകൾക്ക് കേടുസംഭവിച്ചാൽ പോലും ശരിയാക്കാൻ ശ്രമിക്കാതെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഈ മൊബൈലുകൾ ഞങ്ങൾ എന്തു ചെയ്യണമെന്ന ചോദ്യമുയർത്തുകയാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ. മൊബൈൽ കണക്ടിവിറ്റി ഗ്രേവിയാഡ് എന്ന പേരിൽ നടക്കുന്ന പ്രദർശന ഇനം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. ആനുകാലിക പ്രസക്തമായ പത്തിലധികം വിഷയങ്ങൾ കോർത്തിണക്കി സി.എം.എസ്. കോളേജിലെ ഇംഗ്ലീഷ് വിഭാഗമാണ് ബിനാലെ സംഘടിപ്പിച്ചിരിക്കുന്നത്. ഉപയോഗശൂന്യമായ മൊബൈൽ ഫോണുകൾ പെരുകിവരുന്ന സാഹചര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതാണ് ഇതിലൂടെ വിദ്യാർഥികൾ ലക്ഷ്യം വെയ്ക്കുന്നത്ഉപയോഗശൂന്യമായ മൊബൈൽ ഫോണുകളിൽനിന്നു ഉപഭോക്താവിന്റെ സ്വകാര്യതകൾ പ്രഗല്ഭനായ സാങ്കേതിക വിദഗ്ധന് തിരിച്ചെടുക്കാമെന്നത് സമൂഹത്തിൽ വൻ വെല്ലുവിളികളാണ് ഉയർത്തുന്നത്. ഇക്കാരണത്താൽ തകരാറുകൾ പരിഹരിക്കാൻ പോലും മൊബൈലുകൾ നൽകാൻ ഭൂരിഭാഗം പേരും തയ്യാറാകുന്നില്ല. ഇതുമൂലം ഉപയോഗശൂന്യമായ മൊബൈൽ ഫോണുകളുടെ എണ്ണം പ്രതിദിനം വർധിച്ചുവരികയാണ്. ഉപഭോക്താവിന്റെ സ്വകാര്യതകൾ തിരിച്ചെടുക്കാൻ കഴിയാത്തവിധം സമൂഹത്തിലെ പ്രധാന ഇലക്ട്രോണിക് പാഴ്വസ്തുവായ ഇത്തരം മൊബൈൽ ഫോണുകൾ നശിപ്പിക്കുന്നതിന് അധികൃതർ പോംവഴി കണ്ടെത്തണമെന്നാണ് വിദ്യാർഥികൾ ഇതിലൂടെ ആവശ്യപ്പെടുന്നത്. പ്രൊഫസർ ജേയ്ക്കബ് ഈപ്പന്റെ ആശയം ആദ്യവർഷ ഇംഗ്ലീഷ് എം.എ. വിദ്യാർഥികളാണ് ദൃശ്യവത്കരിച്ചത്. മണ്ണിൽ തീർത്ത ഇന്ത്യൻ ഭൂപടത്തിൽ ഉപയോഗശൂന്യമായ മൊബൈലുകൾ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് വിഭാഗത്തിൽനിന്നുമാത്രം 55 ലധികം ഉപയോഗശൂന്യമായ മൊബൈലുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അധ്യാപികയായ ബെറ്റി അൽസാ ജേയ്ക്കബ്്, വിദ്യാർഥിനിയായ സ്വാതിലക്ഷ്മി വിക്രം എന്നിവരാണ് ബിനാലെയുടെ പ്രധാന സംഘാടകർ. Content Highlights:E Waste Management Students Biennale
from mathrubhumi.latestnews.rssfeed https://ift.tt/2UbyVe9
via
IFTTT
No comments:
Post a Comment