ന്യൂഡൽഹി: പാകിസ്താന്റെ പിടിയിലായശേഷം മോചിതനായ ഇന്ത്യയുടെ വീരപുത്രൻ അഭിനന്ദൻ വർത്തമനെ പ്രതിരോധമന്ത്രി നിർമലാസീതാരമൻ സന്ദർശിച്ചു. പാക് സൈന്യത്തിന്റെ കസ്റ്റഡിയിൽ കഴിഞ്ഞ മണിക്കൂറുകളെക്കുറിച്ച് അഭിനന്ദൻ കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു. ഇന്ത്യൻ വ്യോമസേനാംഗത്തിന്റെ യൂണിഫോം ധരിച്ചാണ് അഭിനന്ദൻ പ്രതിരോധമന്ത്രിയോട് സംസാരിച്ചത്. അദ്ദേഹത്തിന്റെ ധീരതയ്ക്ക് മുന്നിൽ രാജ്യം മഴുവൻ അഭിമാനം കൊള്ളുന്നതായി പ്രതിരോധമന്ത്രി പറഞ്ഞു. സൈനിക വിഭാഗങ്ങൾക്കുള്ള ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും അഭിനന്ദന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റിയും മന്ത്രി ആരാഞ്ഞു. മുതിർന്ന ഐ.എ.എഫ് ഉദ്യോഗസ്ഥരോടൊപ്പമാണ് നിർമലാ സീതാരാമൻ അഭിനന്ദനെ സന്ദർശിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്താൻ പിടികൂടിയത്. അതിർത്തി ലംഘിച്ച പാക് യുദ്ധവിമാനത്തെ തുരത്തുന്നതിനിടെ അദ്ദേഹം പറത്തിയ മിഗ്-21 ബൈസൺ പോർവിമാനം പാക് അധീന കശ്മീരിൽ തകർന്നുവീണതിനെ തുടർന്നായിരുന്നു ഇത്. പിന്നീട് അഭിനന്ദൻ വർത്തമാനെ വിട്ടയക്കുമെന്ന് പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. പ്രശ്നത്തിൽ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചതിന് പിന്നാലെ ആയിരുന്നു പ്രഖ്യാപനം. തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ വാഗാ അതിർത്തിയിൽവച്ച് ഇന്ത്യയ്ക്ക് കൈമാറിയ അദ്ദേഹത്തെ ബി.എസ്.എഫ് ആണ് സ്വീകരിച്ചത്. Content Highlights:Sitharaman visits Wing Commander Abhinandan in hospital
from mathrubhumi.latestnews.rssfeed https://ift.tt/2XwLK4G
via
IFTTT
No comments:
Post a Comment