കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടുയരുന്നത് ഇരുപത് മണ്ഡലങ്ങളിൽ മാത്രമല്ല, ഫേസ്ബുക്കും ട്വിറ്ററും യുട്യൂബും അടക്കമുള്ള സോഷ്യൽ മീഡിയയിലും തിരഞ്ഞെടുപ്പ് പോരാട്ടം തീപാറുകയാണ്. ഒരുപക്ഷേ, സോഷ്യൽ മീഡിയയുടെ സാധ്യതകളെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്. ചുവരെഴുത്തും പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമെല്ലാം പുതിയ രൂപംപ്രാപിച്ച് വോട്ടർമാരിലേയ്ക്ക് എത്തുകയാണ്. ട്രോളുകൾ അരങ്ങുവാഴുന്ന സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണവും ട്രോളുകളുടെ ചുവടുപിടിച്ച് തന്നെയാണ് തുടക്കംകുറിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർഥികളെയും ഉയർത്തിക്കാട്ടാനും പ്രതിച്ഛായ സൃഷ്ടിക്കാനും ട്രോളുകളെയാണ് പാർട്ടികളെല്ലാം ഉപയോഗിക്കുന്നത്. എതിർ പാർട്ടികളെയും സ്ഥാനാർഥികളെയും പരിഹസിക്കാനും തുറന്നുകാട്ടാനും ട്രോളുകൾ ഉപയോഗിക്കുന്നു. വോട്ടർമാരുടെ അഭിപ്രായങ്ങളെ സ്വാധീനിക്കാൻ സോഷ്യൽ മീഡിയയ്ക്കുള്ള ശേഷി തിരിച്ചറിഞ്ഞാണ് പുതിയ പരീക്ഷണങ്ങളുമായി പാർട്ടികളും സ്ഥാനാർഥികളും കച്ചകെട്ടി സൈബർ ഇടത്തിലേയ്ക്കിറങ്ങുന്നത്. ട്രോളുകളുടെ പതിവ് രീതിയായ സിനിമാ മീമുകൾക്കൊപ്പം കാർട്ടൂണുകളും പുതിയ സിനിമകളുടെ പോസ്റ്ററുകളും സിനിമാ പേരുകളുമെല്ലാം ട്രോളുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. അടൂർ പ്രകാശ്, കെ. മുരളീധരൻ, വി. പി സാനു, ഇ.ടി മുഹമ്മദ് ബഷീർ തുടങ്ങിയവരുടെ പേരുകളിലെല്ലാം ട്രോളുകൾ പ്രചരിക്കുന്നുണ്ട്. പുലിമുരുകൻ, ഞാൻ പ്രകാശൻ, മധുരരാജ തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകളിൽ സ്ഥാനാർഥികളുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തും മീമുകൾ സൃഷ്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം ലക്ഷ്യമിട്ട് പുതിയ നിരവധി പേജുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ, ധാരാളം ലൈക്കുകളുള്ള പഴയ പേജുകൾ പുതിയ പേരിൽ പ്രത്യക്ഷപ്പെടുകയും നിഷ്ക്രിയമായിരുന്ന പേജുകൾ സജീവമാകുകയും ചെയ്തിട്ടുണ്ട്. മിക്കവാറും എല്ലാ സ്ഥാനാർഥികൾക്കും സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കായി പ്രത്യേക പബ്ലിക് റിലേഷൻ വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. ഇവരാണ് പല ട്രോളുകളും നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. Cotent Highlights:lok sabha election 2019, election campaign in social media, facebook trolls
from mathrubhumi.latestnews.rssfeed https://ift.tt/2UIatBk
via
IFTTT
No comments:
Post a Comment