ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. വയനാട്ടിൽ മത്സരിക്കണമെന്ന് രാഹുലിനോട് കെ പി സി സി ആവശ്യപ്പെട്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇക്കാര്യം രാഹുൽ ഗാന്ധിയുമായി സംസാരിച്ചു.നിലവിൽ വയനാട്ടിൽ മത്സരിക്കാനിരിക്കുന്ന ടി. സിദ്ദിഖിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും രാഹുലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് കെ.പി.സി.സി തീരുമാനം എ.ഐ.സി.സിയെ അറിയിച്ചത്. രാഹുലിന്റെ തീരുമാനം ഇന്നു തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്. വയനാട്ടിൽ രാഹുൽ മത്സരിക്കണമെന്ന ആവശ്യം മുമ്പ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ എം എൽ എമാരായ വി ടി ബൽറാമും കെ എ ഷാജിയും ആവശ്യപ്പെട്ടിരുന്നു. രാഹുൽഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്ന് കോൺഗ്രസിൽ നേരത്തെആവശ്യമുയർന്നിരുന്നു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തിൽ മത്സരിക്കണമെന്നായിരുന്നു ആവശ്യമുയർന്നിരുന്നത്. കർണാടകത്തിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വംകത്ത് നൽകിയിരുന്നു. ബംഗളൂരു സെൻട്രൽ, ബിദർ, മൈസൂരു എന്നിവയിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്നായിരുന്നു ആവശ്യം. ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും കർണാടകത്തിൽ മത്സരിച്ചിട്ടുണ്ട്. ഈ മാതൃക രാഹുൽഗാന്ധിയും പിന്തുടരണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്. കർണാടകം കൂടാതെ തമിഴ്നാടും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കന്യാകുമാരി, ശിവഗംഗ എന്നീ മണ്ഡലങ്ങളാണ് തമിഴ്നാട്ടിൽനിന്ന് രാഹുൽ ഗാന്ധിക്കായി ഉയർത്തിക്കാട്ടിയത്. നിലവിൽ ഉത്തർപ്രദേശിലെ അമേഠിയിൽനിന്നുള്ള എം പിയാണ് രാഹുൽ. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയാണ് രാഹുലിനെതിരെ ബി ജെ പി രംഗത്തിറക്കുന്നത്. 2014ലും സ്മൃതി തന്നെയായിരുന്നു രാഹുലിന്റെ എതിരാളി. content highlights:rahul gandhi may contest from wayanad says report
from mathrubhumi.latestnews.rssfeed https://ift.tt/2USSvfE
via
IFTTT
No comments:
Post a Comment