തിരുവല്ല: പത്തനംതിട്ട മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുമെന്ന പ്രചാരണത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. ഇതുവരെ ബി.ജെ.പിയിൽ നിന്നും ഇക്കാര്യം പറഞ്ഞ് ആരും തന്നെ സമീപിച്ചിട്ടില്ല. പ്രചാരണം അസംബന്ധണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് കണ്ടെത്തണം. കോൺഗ്രസിലെ തന്റെ സുഹൃത്തുക്കളാണോ ഇതിന് പിന്നിലെന്നും പരിശോധിക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനായിരുന്നപ്പോൾ ഇതിനേക്കാൾ വലിയൊരു തിരഞ്ഞെടുപ്പിൽ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഓഫർ വന്നതാണ്. മറ്റൊരു പാർട്ടിൽ നിന്ന് മത്സരിക്കണമെങ്കിൽ അന്ന് സ്വീകരിക്കാമായിരുന്നു. താൻ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്ന പ്രചാരണം അസംബന്ധമാണ്- കുര്യൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നു ചോദിച്ചതാണ്. ഇല്ലെന്നാണ് താൻ നേതൃത്വത്തെ അറിയിച്ചത്. രണ്ട് മാസങ്ങൾക്ക് മുമ്പ് എ.ഐ.സി.സി സെക്രട്ടറി മുകുൾ വാസ്നികിനോട് ഇക്കാര്യം വ്യക്തമാക്കിയതാണ്. രമേശ് ചെന്നിത്തലയോടും സംസാരിച്ചിട്ടുണ്ട്. ഡൽഹിയിലും പറഞ്ഞിട്ടുണ്ട്, തിരുവനന്തപുരത്തും പറഞ്ഞിട്ടുണ്ട്. ഞാൻ കോൺഗ്രസുകാരനാണ്. മത്സരിക്കുന്നുണ്ടെങ്കിൽ കോൺഗ്രസുകാരനായിട്ടേ മത്സരിക്കൂ. ഇപ്പോൾ നടക്കുന്ന പ്രചാരണം അസംബന്ധമാണ്. ഇന്നും ഇക്കാര്യം വാർത്തയായിട്ടുണ്ട്. ആരും ഇതേക്കുറിച്ച് തന്നോട് ചോദിച്ചിട്ടില്ല. കോൺഗ്രസിൽ സീറ്റ് വേണ്ടാ എന്നു പറഞ്ഞിട്ട് മറ്റ് പാർട്ടികാരുടെ പിന്നാലെ പോകണോ- കുര്യൻ ചോദിച്ചു. പത്തനംതിട്ടയിൽ ആന്റോ ആന്റണി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. Content highlights:PJ Kurian deny BJP Candidature
from mathrubhumi.latestnews.rssfeed https://ift.tt/2JymYhR
via
IFTTT
No comments:
Post a Comment