ന്യൂഡല്‍ഹി: പുല്‍വാമാ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്ക് അതിര്‍ത്തി കടന്ന ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. നേരത്തെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് ജെയ്‌ഷെയുടെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യ ശരിക്കും ആക്രമണങ്ങള്‍ നടത്തിയോ എന്നും നാശനഷ്ടങ്ങള്‍ ഒന്നും കാണുന്നില്ലെന്നും തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇന്ത്യന്‍ വ്യോമസേന മിറാഷ് 2000 പോര്‍വിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. സ്‌പൈസ് 2000 സാറ്റ്‌ലൈറ്റ് നിയന്ത്രിത ബോംബുകളായിരുന്നു വ്യോമസേന ഭീകരതാവളത്തില്‍ വര്‍ഷിച്ചത്. ഈ ബോംബുകള്‍ കെട്ടിടങ്ങളെ തകര്‍ക്കുന്നതിന് പകരം കെട്ടിടങ്ങളില്‍ തുളച്ചുകയറി സ്‌ഫോടനം നടത്തുന്നതാണ് ഇതിന്റെ രീതിയെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരത്തിലുള്ള കെട്ടിടത്തിന്റെ ചിത്രവും അവര്‍ സൂചിപ്പിക്കുന്നുണ്ട്.
വ്യോമാക്രമണത്തിന് ശേഷവും മുന്‍പുമുള്ള ചിത്രങ്ങളില്‍ വലിയ ഭീകരക്യാമ്പില്‍ നാല് ഇടങ്ങളില്‍ ബോംബു വീണതിന്റെ ഭാഗങ്ങളുമുണ്ടായിരുന്നു. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ കെട്ടിടങ്ങളുടെ ചുമരുകള്‍ക്കും യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ മേല്‍ക്കൂരയില്‍ നാല് ഇരുണ്ട സ്ഥലങ്ങളാണ് കാണാന്‍ സാധിക്കുന്നതെന്നും മുന്‍ ഉപഗ്രഹ ചിത്ര വിദഗ്ധന്‍ കേണല്‍ വിനായക് ഭട്ട് അഭിപ്രായപ്പെട്ടു.
നേരത്തെ ആക്രമണത്തിന്റെ തെളിവുകള്‍ ചോദിച്ച് പ്രതിപക്ഷ കക്ഷികളും രക്തസാക്ഷികളായ സൈനീകരുടെ ബന്ധുക്കളും രംഗത്തുവന്നിരുന്നു. പ്രദേശത്ത് 300ലേറെ മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു.
from mangalam.com https://ift.tt/2tQIofm
via IFTTT
No comments:
Post a Comment