മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസ്; പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസ്; പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി

കൊച്ചി: മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒന്നാം പ്രതി പൾസർ സുനിയെ പ്രൊഡക്ഷൻ വാറന്റിൽ കോടതിയിൽ ഹാജരാക്കി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തി. കേസിൽ രണ്ടാം സാക്ഷിയാണിവർ. ഒന്നാം സാക്ഷി ജോണി സാഗരികയുടെ മൊഴി മുമ്പേ രേഖപ്പെടുത്തിയിട്ടുണ്ട്. നടിയുടെ ഭർത്താവും കേസിലെ മൂന്നാം സാക്ഷിയുമായ സംവിധായകനെ സാക്ഷിവിസ്താരത്തിൽനിന്ന് കോടതി ഒഴിവാക്കി. 2011ൽ ജോണി സാഗരികയുടെ ചിത്രത്തിലഭിനയിക്കാനെത്തിയ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കേസ്. കേസിൽ ആറുമുതൽ ഒമ്പതുവരെയുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനായി കേസ് മാർച്ച് 27ലേക്ക് മാറ്റി. നേരത്തേ കേസിലെ പ്രതി പൾസർ സുനിയെ ജയിലിൽനിന്ന് ഹാജരാക്കാതിരുന്നതിനാൽ കോടതി സാക്ഷിവിസ്താരം മാറ്റിയിരുന്നു. അതിനുശേഷമാണ് പ്രതിക്കെതിരേ കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചത്. കേസിൽ സുനിയുൾപ്പെടെ അഞ്ചു പ്രതികളാണുള്ളത്. Content Highlights :senior actress molestation case,Pulsar Suni , Pulsar Suni presented at court, attempt to kidnap senir actress in 2011


from mathrubhumi.latestnews.rssfeed https://ift.tt/2HgKsGh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages