അന്ന് ബോട്ടില്‍ കൊണ്ടുപോയത് ഇന്ദിരയെ, ഇന്ന് പ്രിയങ്കയെ, അശോക് സാഹ്നിക്ക് ഇത് അപൂര്‍വ്വഭാഗ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

അന്ന് ബോട്ടില്‍ കൊണ്ടുപോയത് ഇന്ദിരയെ, ഇന്ന് പ്രിയങ്കയെ, അശോക് സാഹ്നിക്ക് ഇത് അപൂര്‍വ്വഭാഗ്യം

ചരിത്ര നിയോഗമെന്നൊക്കെ പറയുന്നതാണ് മനയഘട്ടിലെ വള്ളക്കാരന്‍ അശോക് സാഹ്നി കെവാത്തിന്റെ ജീവിതത്തില്‍ സംഭവിച്ചത്. പ്രമുഖയായ മുത്തശ്ശിയുടെയും കൊച്ചുമകളുടെയും അമരക്കാരനാകാനുള്ള ഭാഗ്യമാണ് അശോകിന് കൈവന്നത്. ഇന്ദിരാഗാന്ധിയായിരുന്നു ഈ മുത്തശ്ശി കൊച്ചു മകള്‍ പ്രിയങ്ക ഗാന്ധിയും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്ക ഗാന്ധി നടത്തിയ ബോട്ട് യാത്രയുടെ അമരക്കാരനായത് അശോകാണ്. ഇതിന് മുന്‍പ് 1977-ലാണ് ഇന്ദിരാഗാന്ധിയേയും തന്റെ ബോട്ടില്‍ കൊണ്ടുപോയതെന്ന് അശോക് സാഹ്നി പറയുന്നു. ഇന്ദിരയെ കൊണ്ടുപോകുമ്പോള്‍ തന്റെ പ്രായം 18 ആയിരുന്നുവെന്നും ഇപ്പോള്‍ അഞ്ച് മക്കളുടെ പിതാവാണെന്നും അശോക് അറിയിച്ചു. ശ്രീരാമനെ കടത്തിയത് ഞങ്ങളുടെ കുടുംബമാണെന്നാണ് വിശ്വാസം, ശ്രീരാമനെ കൊണ്ടുപോയത് പോലെയാണ് പ്രിയങ്കയേയും കൊണ്ടുപോയതെന്നും അശോക് സാഹ്നി പറയുന്നു.

അലഹബാദ്, ഭദോയി, മിര്‍സാപൂര്‍ എന്നീ മൂന്ന് സ്ഥലങ്ങളിലായിരുന്നു പ്രിയങ്കയുടെ ബോട്ട് യാത്ര. ഈ യാത്ര പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലാണ് അവസാനിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം കൊച്ചുമകള്‍ പ്രിയങ്കയെ കൊണ്ടുപോകാനുള്ള സൗഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിലാണ് അശോക് സാഹ്നി. ഇത്തവണ അദ്ദേഹത്തോടൊപ്പം മകനും ഉണ്ടായിരുന്നു.



from mangalam.com https://ift.tt/2Y9h7CP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages