മലയാളിയെ പട്ടാപ്പകൽ നടുറോഡിൽ കൊള്ളയടിച്ചു; കവർച്ച തോക്കിൻമുനയിൽ നിർത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

മലയാളിയെ പട്ടാപ്പകൽ നടുറോഡിൽ കൊള്ളയടിച്ചു; കവർച്ച തോക്കിൻമുനയിൽ നിർത്തി

ന്യൂഡൽഹി: മലയാളിയെ പട്ടാപ്പകൽ തോക്കിൻമുനയിൽ നിർത്തി പണം കവർന്നു. ഇന്ദർപുരി റോഡിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. മായാപുരി ഹരിനഗറിൽ താമസിക്കുന്ന പത്തനംതിട്ട റാന്നി സ്വദേശി ചാണ്ടി തോമസിനെയാണ് മൂവർസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്. ഡൽഹിയിൽ ബിസിനസുകാരനായ ചാണ്ടി തോമസ് രഞ്ജിത് നഗറിലെ ഓഫീസിൽനിന്ന് കൊണാട്ട് പ്ലേസിലേക്ക് കാറിൽ പോവുകയായിരുന്നു. ഇന്ദർപുരി റോഡിലൂടെ കാറോടിച്ചു പോകുമ്പോൾ പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് തുടർച്ചയായി ഹോൺ മുഴക്കിയും കൈവീശിയും വണ്ടിനിർത്താൻ ആവശ്യപ്പെട്ടു. എന്തെങ്കിലും അത്യാവശ്യത്തിനാണെന്നു കരുതി ചാണ്ടി തോമസ് കാർ നിർത്തി. ബൈക്ക് നിർത്തിയ ചെറുപ്പക്കാരൻ എന്തോ ചോദിക്കാനെന്നമട്ടിൽ കാറിന്റെ എതിർവശത്തെത്തി. ചാണ്ടി തോമസ് ഗ്ലാസ് താഴ്ത്തിയപ്പോൾ അയാൾ അതിലൂടെ കൈയിട്ട് ഡോർ തുറന്ന് ഉടൻ അകത്തുകയറി. എന്താണ് കാര്യമെന്നു ചോദിച്ചപ്പോൾ തൂവാലകൊണ്ടു മറച്ച പിസ്റ്റൾ ചൂണ്ടി കൈയിലുള്ളതെല്ലാം എടുക്കാൻ ആവശ്യപ്പെട്ടു. അപ്പോഴേക്ക് മറ്റു രണ്ടുപേർ ബൈക്കിലെത്തി കാറിനുസമീപം നിർത്തി. ചാണ്ടി തോമസ് ഉടൻ പോക്കറ്റിലുള്ള പതിനായിരം രൂപ യുവാവിനു നൽകി. വിരലിലിട്ട സ്വർണമോതിരം ഊരിനൽകണമെന്നായി അവരുടെ അടുത്ത ആവശ്യം. തൊട്ടപ്പുറമുള്ള സി.എസ്.ഐ.ആർ. ഓഫീസിനു സമീപത്ത് രണ്ടു ഗാർഡുകളുണ്ടായിരുന്നു. അവരെക്കണ്ട ചാണ്ടി തോമസ് കാറിനുള്ളിൽനിന്നും ഉറക്കെ നിലവിളിച്ചു. അതുകേട്ട് അവർ തിരിഞ്ഞുനോക്കിയപ്പോൾ ചെറുപ്പക്കാർ ഉടൻ ബൈക്കുകളിൽ സ്ഥലംവിട്ടു.അദ്ദേഹം പോലീസിൽ പരാതിനൽകിയിട്ടുണ്ട്. Content Highlights:malayali looted by thieves in delhi


from mathrubhumi.latestnews.rssfeed https://ift.tt/2J8YZFL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages