ഫെയ്‌സ്ബുക്ക് വോട്ടെടുപ്പില്‍ വിജയം ആന്റോ ആന്റണിക്ക്; പുലിവാല് പിടിച്ച് 'സിപിഎം സൈബര്‍ സഖാക്കള്‍' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ഫെയ്‌സ്ബുക്ക് വോട്ടെടുപ്പില്‍ വിജയം ആന്റോ ആന്റണിക്ക്; പുലിവാല് പിടിച്ച് 'സിപിഎം സൈബര്‍ സഖാക്കള്‍'

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പ്രചാരണത്തിന് സാമൂഹ്യ മാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും നടത്തുന്നത്. എല്ലാ പാർട്ടികൾക്കും ഔദ്യോഗികവും അനൗദ്യോഗികവുമായ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളുമുണ്ട്. അവയിലൂടെ ആശയ പ്രചാരണങ്ങൾ നടത്താനും വോട്ടർമാരെ കൈയ്യിലെടുക്കാനും എല്ലാ പാർട്ടികളും ശ്രമിക്കുന്നു. സിപിഎമ്മിന്റെ പേരിലുള്ള സിപിഐഎം സൈബർ സഖാക്കൾ എന്ന ഫേയ്സ്ബുക്ക് പേജും ഈ വഴിക്കുള്ള ശ്രമങ്ങൾ നടത്തി ഇപ്പോൾ പുലിവാലു പിടിച്ചിരിക്കുകയാണ്. സിപിഐഎം സൈബർ സഖാക്കൾ എന്ന ഫേയ്സ്ബുക്ക് പേജിൽ നടത്തിയ ഓൺലൈൻ വോട്ടെടുപ്പാണ് ഇപ്പോൾ അവർക്കുതന്നെ വിനയായിരിക്കുന്നത്. പത്തനംതിട്ടയിൽ ആര് വിജയിക്കും എന്ന് പ്രവചിക്കാനുള്ള ഓൺലൈൻ പോൾ ആണ് സംഭവം. എൽഡിഎഫ് സ്ഥാനാർഥിയായ വീണ ജോർജ്, യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി എന്നിവരുടെ പേരുകൾ നൽകി, ഇവരിൽ ആര് ജയിക്കും എന്ന് പ്രവചിക്കാനായിരുന്നു ഫേസ്ബുക്ക് പേജിൽ ആവശ്യപ്പെട്ടിരുന്നത്. ആന്റോ ആന്റണിയുടെ വിജയം പ്രഖ്യാപിക്കുന്ന വോട്ടെടുപ്പ് ഫലമാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. പതിനെണ്ണായിരത്തിലധികം പേജ് ലൈക്കും ഇരുപതിനായിരത്തോളം ഫോളോവേഴ്സുമുള്ള ഈ പേജിൽ നടത്തിയ ഓൺലൈൻ പോളിൽ 41000 പേരാണ് വോട്ട് ചെയ്തത്. ഇതിൽ വീണ ജോർജിന് 47% വോട്ടുകൾ കിട്ടിയപ്പോൾ ആന്റോ ആന്റണിക്ക് 53% വോട്ടുകൾ ലഭിച്ചു. സ്വന്തം സ്ഥാനാർഥിക്കുവേണ്ടി നടത്തിയ വോട്ടെടുപ്പിൽ ഇതുവരെ നിശ്ചയിക്കാത്ത എതിർ സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കുന്ന ഫലം വന്നത് പേജിന് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, സിപിഐഎം സൈബർ സഖാക്കൾ എന്ന ഈ പേജ് സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ല. എന്നാൽ, സിപിഎമ്മിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ് ഈ ഫേയ്സ്ബുക്ക് പേജ്. Content Highlights:CPIM, facebook poll, pathanamthitta constituency, veena george, Anto Antony, UDF, lok sabha election


from mathrubhumi.latestnews.rssfeed https://ift.tt/2UCo8d5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages