ഓക്ലൻഡ്:ന്യൂസീലാൻഡിലെ രണ്ട് മുസ്ലീം പള്ളികളിൽ നടത്തിയ വെടിവെപ്പിലൊന്നിന്റെ ദൃശ്യങ്ങൾ ലൈവായി സ്ട്രീം ചെയ്ത് അക്രമി. മുസ്ലിം പള്ളിക്ക് അകത്തു കടക്കുന്നതും തുടർച്ചയായി വെടിവെക്കുന്നതുമാണ് അക്രമിയായ ഓസ്ട്രേലിയൻ സ്വദേശി ബ്രന്റൺ ടാറന്റ് പുറത്ത്വിട്ടത്. ന്യൂസിലാന്റിൽ വെള്ളിയാഴ്ചയുണ്ടായരണ്ട് വെടിവെപ്പിലുമായി 49 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് പരിക്കേറ്റു. ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ പള്ളിയിലും ലിൻവുഡ് സബർബിലെ ഒരു പള്ളിയിലുമാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ അൽ നൂർ പള്ളിയിലാണ് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത്. 39 പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. 10 പേർ ലിൻവുഡ് പള്ളിയിൽനടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു. സംഭവത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർദേൻ ഇന്ന് ന്യൂസിലൻഡിന്റെ കറുത്ത ദിനമാണെന്നും പറഞ്ഞു. മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരങ്ങൾ. ഇവർ ഓസ്ട്രേലിയൻ വംശജരാണെന്നാണ് റിപ്പോർട്ട്. ആക്ഷൻ ക്യാമറയായ ഗോപ്രോതൊപ്പിയിൽ ഘടിപ്പിച്ചാണ് അക്രമി വെടിവെപ്പ് നടത്തിയത്. ഇടനാഴികകളിലൂടെ ചെന്ന് തുരുതുരെ വെടിവെക്കുന്നത് ദൃശ്യങ്ങളിലുണ്ട്. രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ദയയേതുമില്ലാതെ വെടിവെച്ചിടുന്നതും ദൃശ്യങ്ങളിൽ കാണാം. വെടിയുണ്ട തീർന്നതിനെ തുടർന്ന്പള്ളിക്ക് പുറത്തേക്ക്വന്ന്മറ്റൊരു തോക്കെടുത്ത് പുറത്തുള്ളയാളുകളെയും കുട്ടികളെയും വെടിവെക്കുന്നതും കാണാം. വെൽകം ടു ഹെൽ(നരകത്തിലേക്ക് സ്വാഗതം) എന്ന് തോക്കിൽ വെളുത്ത മഷി കൊണ്ട് എഴുതിയിട്ടുണ്ട്. 17 മിനുട്ടാണ് വീഡിയോയുടെ ദൈർഘ്യം. ട്വിറ്റർ, വാട്സാപ്പ്, യൂട്യൂബ് വഴി ദൃശ്യങ്ങൾപ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെവീഡിയോയാണെന്ന ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും യഥാർഥ വീഡിയോയാണെന്ന് മാധ്യമപ്രവർത്തകരിൽനിന്ന് സ്ഥിരീകരണമുണ്ടായിട്ടുണ്ട്. മാനസികാഘാതം ഉണ്ടാക്കുന്ന വീഡിയോയാതിനാൽ ഇത് ഷെയർ ചെയ്യുന്നത് ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെയ്സ്ബുക്ക് ഇതിനോടകം തന്നെ വീഡിയോ നീക്കം ചെയ്തു. വംശീയതയും വർഗ്ഗീയതയും പ്രചരിപ്പിക്കാൻ ആളുകളെ കൂട്ടക്കൊല ചെയ്യുന്നദൃശ്യങ്ങൾ വരെ അക്രമികൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് തടയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. content highlights:ChristChurch shooting gun and live streaming of the attack
from mathrubhumi.latestnews.rssfeed https://ift.tt/2HnD3oG
via
IFTTT
No comments:
Post a Comment