ബാലകൃഷ്ണപിള്ളയും ഗണേശും ഒപ്പം നില്‍ക്കുന്നവരെ തിരിഞ്ഞുകൊത്തുന്നവര്‍ ; സിപിഎമ്മിനെയും ചതിക്കുമെന്ന് സഹോദരീപുത്രന്‍ ശരണ്യാമനോജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

ബാലകൃഷ്ണപിള്ളയും ഗണേശും ഒപ്പം നില്‍ക്കുന്നവരെ തിരിഞ്ഞുകൊത്തുന്നവര്‍ ; സിപിഎമ്മിനെയും ചതിക്കുമെന്ന് സഹോദരീപുത്രന്‍ ശരണ്യാമനോജ്

കൊട്ടാരക്കര: ഒപ്പം നില്‍ക്കുന്നവരെ തിരിഞ്ഞുകൊത്തുക എന്ന പിതാവിന്റെ പാതയാണ് ഇപ്പോള്‍ മകന്‍ ഗണേശ്കുമാറും തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ബാലകൃഷ്ണപിള്ളയുടെ സഹോദരീപുത്രന്‍ ശരണ്യാമനോജ്. അവര്‍ ഇപ്പോള്‍ കൂട്ടുകൂടിയിരിക്കുന്ന സിപിഎമ്മിനെയും ചതിക്കുമെന്നതില്‍ സംശയമില്ലെന്നും പറഞ്ഞു. ഒരിക്കല്‍ ബാലകൃഷ്ണപിള്ളയുടെ അടുത്തയാളും കോണ്‍ഗ്രസ് ബിയിലെ പ്രമുഖനുമായ മനോജ് അമ്മാവനും സഹോദരനുമായി തെറ്റിപ്പിരിഞ്ഞ് കൊടിക്കുന്നില്‍ സുരേഷിനായി വോട്ടുപിടിക്കാന്‍ മാവേലിക്കര മണ്ഡലത്തില്‍ സജീവമാണ്.

ഇടതുപക്ഷത്തിനൊപ്പം അവരുടെ മുന്നണിയായി കൂടിയിരിക്കുന്ന ഗണേശ്കുമാര്‍ തന്നെ രാഷ്ട്രീയം പഠിച്ചയാളെ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. 2001 ല്‍ പിതാവിന് പിന്നാലെ രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാന്‍ പാടില്ലാതിരുന്ന ഗണേശനെ കൂടെ നിറുത്തി പരിശീലിപ്പിച്ച് എംഎല്‍എയാക്കിയ കൊടിക്കുന്നില്‍ സുരേഷിനെതിരേ ഇടതു സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനായി വോട്ടുതേടുന്ന തിരക്കിലാണ് ഗണേശ്. അതേസമയം ഒരിക്കല്‍ ബാലകൃഷ്ണപിള്ള ജയിലിലാപ്പോള്‍ പിതാവിന് ഇരുമ്പുരോഗം മകന് ഞരമ്പുരോഗം എന്നാക്ഷേപിച്ചയാളാണ് ചിറ്റയം ഗോപകുമാറെന്നും പറയുന്നു.

തന്നോടൊപ്പം നില്‍ക്കുന്നവരെ ചവിട്ടുന്നയാളാണ് ബാലകൃഷ്ണപിള്ള. എത്രത്തോളം സേവിക്കുന്നോ അത്രയും തിരിഞ്ഞുകൊത്തും. ബാലകൃഷ്ണപിള്ളയേയും മകനെയും കിട്ടിയത് സ്ഥിരമായ നേട്ടമായി സിപിഎം കരുതരുത്. ഒരു പുതിയ സര്‍ക്കാരിന്റ ഭാഗമായപ്പോള്‍ രാവും പകലും നിഴല്‍പോലെ ഒപ്പം നടന്നിരുന്ന തന്നെയാണ് ആദ്യം ചവുട്ടി പുറത്താക്കിയത്്. ഗണേശിനെ ഈ നിലയിലേക്ക് വളര്‍ത്തിയെടുത്ത കൊടിക്കുന്നിലിനെ തോല്‍പ്പിക്കാനാണ് ഗണേശ്കുമാര്‍ കരയോഗം വീടുകളില്‍ കയറിയിറങ്ങുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗണേശ്കുമാറിനെ പരാജയത്തിലേക്ക് നയിക്കും. പത്തനാപുരത്ത് നിന്നും ജയിച്ചു കയറിയ ഗണേശ്കുമാര്‍ ഇപ്പോള്‍ അവിടുത്തുകാരെ പുച്ഛിക്കുന്ന നേതാവായി മാറിയിരിക്കുകയാണെന്നും പറഞ്ഞു.

ഇപ്പോള്‍ മതേതരത്വം പറഞ്ഞുകൊണ്ടിരക്കുന്ന ഗണേശകുമാര്‍ കഴിഞ്ഞ തവണ എന്‍എസ്എസ് പ്രവര്‍ത്തകരെക്കൊണ്ട് കരയോഗം വീടുകളില്‍ എത്തി വോട്ടു ചോദിപ്പിച്ചാണ് ജയിച്ചത്. ഇപ്പോള്‍ വിശ്വാസവുമായി ബന്ധപ്പെട്ട് സ്വന്തം സമുദായക്കാര്‍ പ്രക്ഷോഭം നടത്തുമ്പോള്‍ സമുദായത്തെ ഒറ്റുകൊടുക്കുകയാണ് ഗണേശ്കുമാര്‍ ചെയ്യുന്നത്. കൊലയാളികളുടെയും മോഷ്ടാക്കളുടെയും പാര്‍ട്ടിയെന്ന് ഒരിക്കല്‍ മന്നത്തു പത്മനാഭന്‍ തന്നെ കമ്യൂണിസ്റ്റുകളെ വിശേഷിപ്പിച്ചത് കൊലപാതകികളുടെയും അക്രമികളടെ പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ചത് ബാലകൃഷ്ണ പിള്ളയും ഗണേശ്കുമാറും മറക്കരുതെന്നും ശരണ്യാമനോജ് പറഞ്ഞു.

അടുത്തിടെ കോണ്‍ഗ്രസ് ബി യില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ എത്തിയ ആളാണ് മനോജ്. മാവേലിക്കര മണ്ഡലത്തില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പ്രചരണ പരിപാടിയിലായിരുന്നു ബാലകൃഷ്ണപിള്ളയേയും ഗണേശ്കുമാറിനെയും വിമര്‍ശിച്ച് മനോജിന്റെ പ്രസംഗം. ശബരിമല വിഷയത്തില്‍ വിശ്വാസികളെ വഞ്ചിച്ചെന്ന് ആരോപിച്ചായിരുന്നു മനോജ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയത്. മനോജിനെ ഉപയോഗിച്ച് പത്തനാപുരം, കൊട്ടാരക്കര താലൂക്ക് യൂണിയനുകളിലെ പിള്ളയുടെ സ്വാധീന വോട്ടുകള്‍ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് നിര്‍ദേശം.



from mangalam.com https://ift.tt/2UcXeeM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages