ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും മറുകണ്ടം ചാടിയ ടോം വടക്കന്‍ ഇത്തവണത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. കേന്ദ്ര നേതൃത്വമാണ് വടക്കന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയുടെ ആദ്യ മൂന്ന് ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഡല്‍ഹിയില്‍ ചേരും.
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം അടക്കമുള്ള കാര്യത്തില്‍ ചര്‍ച്ചയുണ്ടാകും. ബിജെപി സംസ്ഥാനാധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/2Y2hsXO
via IFTTT
No comments:
Post a Comment