ആര്‍എസ്എസ് ഇടപെടല്‍: ശ്രീധരന്‍പിള്ള മത്സരിക്കില്ല, പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

ആര്‍എസ്എസ് ഇടപെടല്‍: ശ്രീധരന്‍പിള്ള മത്സരിക്കില്ല, പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍

ന്യൂഡൽഹി: ആർഎസ്എസ് ഇടപെട്ടതോടെ കേരളത്തിലെ ബിജെപി സ്ഥാനാർഥി പട്ടിക അടിമുടി മാറി. പത്തനംതിട്ട ഉറപ്പിച്ച് ഡൽഹിയിലെത്തിയ സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള അവസാന ലാപ്പിൽ പട്ടികയ്ക്ക് പുറത്തായി. അതോടെ പത്തനംതിട്ട ലഭിക്കാത്തതിനാൽ മത്സരിച്ചേക്കില്ല എന്ന് കരുതിയ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പത്തനംതിട്ട ഏറക്കുറേ ഉറപ്പിച്ചത്. ബിജെപിയിൽ ഏറ്റവുമധികം തർക്കം നിലനിന്ന പത്തനംതിട്ട സീറ്റിന്റെ കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് പ്രശ്നപരിഹാരമുണ്ടക്കിയത്. പത്തനംതിട്ട മണ്ഡലത്തിൽ ശ്രീധരൻപിള്ള സ്ഥാനാർഥിയാവുമെന്നാണ് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നത്. എന്നാൽ കെ. സുരേന്ദ്രന് സീറ്റ് നൽകണമെന്ന് ബിജെപിയിൽ ഒരു വിഭാഗം ആവശ്യപ്പെടുകയും ആർഎസ്എസ് അതിനായി ഉറച്ച നിലപാടെടുക്കുകയും ചെയ്തതോടെയാണ് സ്ഥാനാർഥി നിർണയം അനിശ്ചിതത്വത്തിലായത്.അതോടെ ശ്രീധരൻപിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വം നിർദേശിച്ചതായാണ് അറിയുന്നത്. കേരളത്തിലെ സ്ഥാനാർഥി നിർണയത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചൊവ്വാഴ്ച ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനെ തുടർന്നാണ് കെ. സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കാനും ശ്രീധരൻപിള്ളയോട് മത്സര രംഗത്തുനിന്ന് മാറിനിൽക്കാനും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതെന്നാണ് സൂചന. സുരേന്ദ്രന് സീറ്റ് നൽകിയില്ലെങ്കിൽ പത്തനംതിട്ടയിൽ ബിജെപിയിൽ ഒരു വിഭാഗത്തിന്റെ വോട്ട് ലഭിക്കില്ലെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രശ്നപരിഹാരത്തിന് കേന്ദ്രനേതൃത്വം ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചത്. ശ്രീധരൻപിള്ള, കെ. സുരേന്ദ്രൻ, എം.ടി രേമേശ്, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരായിരുന്നു പത്തനംതിട്ട സീറ്റിനുവേണ്ടി ആവശ്യമുന്നയിച്ചിരുന്നത്. എന്നാൽ ആദ്യഘട്ടത്തിൽത്തന്നെ എം.ടി രമേശിന്റെയും അൽഫോൺസ് കണ്ണന്താനത്തിന്റെയും പേരുകൾ തള്ളിപ്പോയിരുന്നു. എൻഎസ്എസിന്റെയും ഓർത്തഡോക്സ് വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുമെന്നുചൂണ്ടിക്കാട്ടിയാണ് പിള്ളയെ അനുകൂലിക്കുന്നവർ സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. ഒപ്പംശബരിമല വിഷയത്തിൽ സജീവമായ ഇടപടലുകൾ നടത്തിയ സുരേന്ദ്രന് സീറ്റ് നൽകണമെന്ന് ആവശ്യവുംശക്തമായി ഉന്നയിക്കപ്പെട്ടു. സുരേന്ദ്രൻ പത്തനംതിട്ടയിൽ സ്ഥാനാർഥിയാകുന്നതോടെ ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ചേക്കും. പാലക്കാട് അല്ലാത്തതിനാൽ അവർ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും ഒടുവിൽ ആറ്റിങ്ങലിൽ തന്നെ സ്ഥാനാർഥിയാകാനാണ് എല്ലാ സാധ്യതയും. എറണാകുളത്ത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും ആലപ്പുഴയിൽ കെ.എസ് രാധാകൃഷ്ണനും മത്സരിച്ചേക്കും.പി.കെ.കൃഷ്ണദാസ് മത്സരരംഗത്തുനിന്ന്പിന്മാറി. ചർച്ചകൾ ഇന്നലെയോടെ പൂർത്തിയായെങ്കിലും ഇന്ന് അമിത് ഷാ ആയിരിക്കുംസ്ഥാനാർഥി പട്ടികയയ്ക്ക്അന്തിമ രൂപം നൽകുക. അന്തിമ പട്ടികയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഇന്നോ നാളെയോ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. Content Highlights:bjp candidate list, kerala lok sabha election 2019, K Surendran, P S Sreedharan pillai


from mathrubhumi.latestnews.rssfeed https://ift.tt/2FqVhU9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages