ന്യൂഡൽഹി: സ്ഥാനാർഥി നിർണയത്തിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. 25 നേതാക്കളാണ് പാർട്ടി വിട്ടത്.ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചൽ പ്രദേശിൽ മാത്രംഇന്ന് 18 നേതാക്കളാണ് ബി.ജെ.പി വിട്ട് നാഷണൽ പീപ്പിൾസ് പാർട്ടിയിൽ (എൻ.പി.പി) ചേർന്നത്. പാർട്ടി ജനറൽ സെക്രട്ടറി ജർപും ഗംഭീൻ, ആഭ്യന്തരമന്ത്രി കുമാർ വായി, ടൂറിസം മന്ത്രി ജർകാർ ഗാംലിൻ എന്നിവരും ആറ് എം.എൽ.എമാരും ഇതിൽ ഉൾപ്പെടും. എൻ.ഡി.എയെ പിന്തുണക്കുന്ന നോർത്ത് ഈസ്റ്റ് അലയൻസിലെ അംഗമായിരുന്ന എൻ.പി.പി പിന്നീട് പിന്നീട് സഖ്യം വിട്ടു. 60 അംഗ നിയമസഭയിൽ 30-40 സീറ്റുകളിൽ മത്സരിക്കാനാണ് എൻ.പി.പിയുടെ തീരുമാനം. കോൺഗ്രസിലെ കുടുംബവാഴ്ചയെ പരിഹസിക്കുന്ന ബി.ജെ.പി നടപ്പാക്കുന്നത് അതേ രാഷ്ട്രീയം തന്നെയാണെന്ന് ആഭ്യന്തരമന്ത്രി കുമാർ വായി ആരോപിച്ചു. രാജ്യമാണ് പ്രധാനം, രണ്ടാമത് പാർട്ടി, വ്യക്തികൾ പിന്നീടേ വരൂ എന്നു പഞ്ഞ ബി.ജെ.പി യഥാർഥത്തിൽ പ്രവർത്തിക്കുന്നത് അതിന് വിപരീതമായാണ്. മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ മൂന്ന് ബന്ധുക്കൾക്കാണ് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയത്- അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി ടിക്കറ്റ് നൽകില്ലെന്ന് നേരത്തേ അറിയിച്ചതിനേത്തുടർന്നാണ് എൻ.പി.പി.യിൽ ചേരാൻ തീരുമാനിച്ചതെന്ന് ടൂറിസം മന്ത്രി ഗാംലിൻ പറഞ്ഞു. പാർട്ടി വേണോ അതോ തന്നെ പിന്തുണക്കുന്ന ജനങ്ങൾ വേണോ എന്ന ചിന്തയിൽ നിന്നാണ് താൻ പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കാണ് പ്രാധാന്യമെന്നും പ്രവർത്തകരുടെ വികാരം മാനിച്ചാണ് ബി.ജെ.പി വിട്ടതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നാണ് ബി.ജെ.പി നേതാവ് കിരൺ റിജിജു വ്യക്തമാക്കിയത്. ഇതുവരെ 54 സ്ഥാനാർഥികളെ തീരുമാനിച്ചു കഴിഞ്ഞു. ബുധനാഴ്ച ലിസ്റ്റ് പുറത്തുവിടുമെന്നാണ് കരുതുന്നത്. content highlights:25 Leaders Quit BJP Over Tickets In Northeast
from mathrubhumi.latestnews.rssfeed https://ift.tt/2Y5OXJ3
via
IFTTT
No comments:
Post a Comment