കൊച്ചി:ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓർഡർ ലഭിക്കുന്ന പ്രഭാത ഭക്ഷണം ഇഡ്ഡലി. മാർച്ച് 30-ലെ ലോക ഇഡ്ഡലി ദിനത്തിനു മുന്നോടിയായി ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് പ്രവർത്തിക്കുന്ന ഊബർ ഈറ്റ്സ് പുറത്തുവിട്ട കണക്കുകളിലാണ് ഇത് പറയുന്നത്. ബെംഗളൂരു, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ ഇഡ്ഡലി ഓർഡർ ചെയ്യപ്പെടുന്നതെന്നും പഠന റിപ്പോർട്ട് പറയുന്നു. രാവിലെ ഏഴിനും 11.30-നും ഇടയിലാണ് ഇഡ്ഡലി ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെടുന്നത്. 2019 മാർച്ച് 10-നാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇഡ്ഡലി ഓർഡർ ലഭിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2OvYyEo
via
IFTTT
No comments:
Post a Comment