ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അടുത്ത പട്ടിക കോൺഗ്രസ് പുറത്തിറക്കി. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 31 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇതോടെ 293 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന്റെ മകൻ വൈഭവ് ഗഹ്ലോത്ത് കോൺഗ്രസ് പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്. ജോധ്പുർ മണ്ഡലമാണ് വൈഭവിന് നൽകിയിരിക്കുന്നത്. രാജസ്ഥാനിലെ 19 സീറ്റുകളും, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലെ ആറു സീറ്റുകൾ വീതവുമാണ് പട്ടികയിലുള്ളത്. പാർട്ടിയെ പ്രമുഖ നേതാക്കളും സിറ്റിങ് എംഎൽഎമാരുമായവർക്കാണ് ഗുജറാത്തിലെ സീറ്റുകൾ നൽകിയിരിക്കുന്നത്. ആറു സീറ്റുകളിൽ മൂന്നിടത്തും മത്സരിക്കുക സിറ്റിങ് എംഎൽഎമാരാണ്. Congress releases list of 31 candidates (19 Rajasthan, 6 each for Gujarat & Uttar Pradesh) for the upcoming #LokSabhaElections2019 pic.twitter.com/ZX4u3GUt3V — ANI (@ANI) March 28, 2019 Content Highlights:Congress releases list of 31 candidates for Loksabha election
from mathrubhumi.latestnews.rssfeed https://ift.tt/2UgarUm
via
IFTTT
No comments:
Post a Comment