കൊൽക്കത്ത:കൊൽക്കത്തയിലെ പ്രശസ്തമായ വിക്ടോറിയമെമ്മോറിയലിനു മുകളിലൂടെ ഡ്രോൺ പറത്തിയ ചൈനക്കാരൻ അറസ്റ്റിൽ സൈനിക കേന്ദ്രമായി ഫോർട്ട് വില്യം ഉൾപ്പെടെ വിക്ടോറിയമെമ്മോറിയലിന്റെ മൂന്ന് കിലോമീറ്റർ പരിധിയിലുള്ള പ്രദേശം അതീവ സുരക്ഷാ മേഖലയാണ്. ഈ പരിധി ലംഘിച്ചാണ് ഡ്രോൺ പറത്തിയത്. വിക്ടോറിയമെമ്മോറയലിന്റെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന സിഐഎസ്എഫുകാരാണ് ചൈനക്കാരൻ ഡ്രോൺ പറത്തുന്നത് ആദ്യം കണ്ടത്. ഇയാളോടൊപ്പം രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. കസ്റ്റഡിയിൽ എടുത്ത ശേഷം ഹാസ്റ്റിങ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി. മാർച്ച് 25 വരെ കോടതി ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 35 കാരനായ ഇയാൾ ചൈനയിലെ ഗുഡോങ് സ്വദേശിയാണ്.ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന യുവതികളെ കസ്റ്റഡിയിൽ എടുത്ത ശേഷം പിന്നീട് വിട്ടയച്ചു. ഇവർ ഇന്ത്യക്കാരാണോ ചൈനക്കാരാണോ എന്നത് വ്യക്തമല്ല. സംഭവം കൊൽക്കത്തയിലെ ചൈനീസ് കോൺസുലേറ്റിനെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഡ്രോൺ പറത്തിയത് പിന്നിലെ ഉദ്ദേശം അറിയാൻ പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. content Highlight: Chinese Man Arrested For Flying Drone Over Kolkatas Victoria Memorial
from mathrubhumi.latestnews.rssfeed https://ift.tt/2UL76d6
via
IFTTT
No comments:
Post a Comment