ന്യൂഡൽഹി:ഇന്ത്യ പാക് അതിർത്തിയിലെ അടാരിയിൽ പാകിസ്താൻ പിടിയിലായ ഇന്ത്യയുടെ വിരപുത്രൻ അഭിനന്ദൻ വർത്തമൻ എത്തിയത് രാജ്യം മുഴുവൻ ഉറ്റുനോക്കിയപ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന യുവതി ആരാണെന്ന ചോദ്യവും ഉയർന്നിരുന്നു. ഭാര്യയോ കുടുംബാംഗങ്ങളോ ഇന്ത്യൻ നയതന്ത്രജ്ഞരോആയിരുന്നില്ല അദ്ദേഹത്തോടൊപ്പംഉണ്ടായിരുന്നത്. പാകിസ്താൻ വിദേശകാര്യമന്ത്രാലയത്തിലെ ഇന്ത്യൻ കാര്യങ്ങൾ നോക്കുന്ന ഡയറക്ടറും പാക് വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥയുമായ ഡോ. ഫരിഹ ബുഗ്തി ആണ് അഭിനന്ദന്റെ തൊട്ടടുത്ത് നിന്നിരുന്ന സ്ത്രീ. ഡോ. ഫരിഹ ബുഗ്തിയും ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസിയിൽ മിലിറ്ററി അറ്റാഷെയായ മലയാളി ഗ്രൂപ്പ് കമാൻഡർ ജെ.ടി. കുര്യൻ എന്നജോയി തോമസ് കുര്യനുമായിരുന്നു അഭിനന്ദനെ അനുഗമിച്ചത്. മിഗ് 21 വിമാനം തകർന്ന് പാകിസ്താൻ പിടിയിലായ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർത്തമൻ പാക് തടവിൽ നിന്നു മോചിതനായി ഇന്നലെ രാത്രിഎത്തിയപ്പോൾ അദ്ദേഹത്തെഅനുഗമിച്ച സ്ത്രീയും പട്ടാള ഉദ്യോഗസ്ഥനും ആരെന്ന്ജനം ആകാംക്ഷയോടെ ചോദിച്ചെങ്കിലും പലർക്കും കൃത്യമായ ഉത്തരം ഇല്ലായിരുന്നു. ഇന്ത്യയുടെ ഐ എഫ് എസ് പദവിക്ക് സമാനമായ പദവി വഹിക്കുന്ന ഉദ്യോഗസ്ഥയാണ് ഡോ. ബുഗ്തി. കുൽഭൂഷൺ ജാദവ് കേസിലും ഇന്ത്യയുമായി ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്ന പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡോ. ബുഗ്തി. കഴിഞ്ഞ വർഷം കുൽഭൂഷൺ ജാദവിന്റെ ഭാര്യക്കും മാതാവിനും ഇസ്ലാമാബാദിൽ കൂടിക്കാഴ്ചയൊരുക്കിയപ്പോഴും ഇവർ കൂടെയുണ്ടായിരുന്നു. Content Highlights:the woman walking with IAF Pilot Abhinandan at Wagah border
from mathrubhumi.latestnews.rssfeed https://ift.tt/2GVSTq7
via
IFTTT
No comments:
Post a Comment