കോഴിക്കോട്: കഴിഞ്ഞ 24-ാം തീയതിമുതൽ മധ്യ വേനൽ അവധിയിലാണ് കോഴിക്കോട്ടെ ഗവ.ലോ കോളേജ്. ഓരോ ദിവസവും കൂടി വരുന്ന കനത്ത ചൂടിൽ കോളേജിലെ കുടിവെള്ളവും ടാങ്കിലെ വെള്ളവും പൂർണമായും വറ്റിക്കഴിഞ്ഞു. ഹോസ്റ്റലും അടച്ചു. പക്ഷെ യൂണിവേഴ്സിറ്റിയുടെ പിടിവാശിയിൽ പരീക്ഷ എഴുതാൻ വേണ്ടി മാത്രം ഹോസ്റ്റലിൽ കഴിഞ്ഞു കൂടുകയാണ് ഇവിടേയുള്ള ഒരുകൂട്ടം വിദ്യാർഥികൾ. കനത്ത ചൂടായതിനാൽ പരീക്ഷ നടത്താൻ പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷനും കോളേജിലെ ജല ദൗർലഭ്യത്തെ കുറിച്ച് കോളേജ് പ്രിൻസിപ്പാളും യൂണിവേഴ്സിറ്റിയെ അറിയിച്ചെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെയാണ് പരീക്ഷയുമായി മുന്നോട്ട് പോവാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല മധ്യവേനലവധിക്ക് കോടതികൾ അടക്കുന്നതിന് മുന്നെ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യേണ്ടതുള്ളതിനാൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്ന് ബാർകൗൺലിന്റേയും ഉത്തരവുണ്ട്. എന്നാൽ ഇതെല്ലാം മറികടന്ന് കൊണ്ടാണ് യൂണിവേഴ്സിറ്റിയുടെ തന്നെ പിടിപ്പ് കേട് കൊണ്ട് കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ നടത്തേണ്ട പരീക്ഷകൾ കടുത്ത വേനലിലേക്ക് മാറ്റി വെച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ 12 വരെ ഓരോ ദിവസവും ഇടവിട്ടാണ് പരീക്ഷ. പരീക്ഷ നടത്തുമെന്ന തീരുമാനത്തിൽ യൂണിവേഴ്സിറ്റി ഉറച്ച് നിന്നതോടെ പുറം ജില്ലകളിലുള്ള ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥിനികൾ അടക്കമുള്ളവരാണ് ദുരിതത്തിലായിരിക്കുന്നത്. കോളേജ് തിരഞ്ഞെടുപ്പ് ജോലികൾക്കായി കൈമാറിയതോടെ യൂണിവേഴ്സിറ്റിയിൽ തന്നെയെത്തി പരീക്ഷയെഴുതി ഹോസ്റ്റലിൽ മടങ്ങേണ്ട അവസ്ഥയിലുമാണ് വിദ്യാർഥികൾ. കോളേജും ഹോസ്റ്റലും അടച്ചതിനാൽ ഇനി ടാങ്കിലേക്ക് വെള്ളമടിക്കാൻ നിർവാഹമില്ലെന്ന് ഹോസ്റ്റൽ വാർഡനും വിദ്യാർഥികളെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല കുടിവെള്ളം പൂർണമായും നിലക്കുകയും ചെയ്തു. ഇതോടെ പുറത്ത് നിന്ന് കുപ്പി വെള്ളം വാങ്ങി പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് ഹോസ്റ്റലിൽ കഴിഞ്ഞ് കൂടുകയാണ് വിദ്യാർഥികൾ. ഹോസ്റ്റൽ അടച്ചതിനാൽ അനധികൃതമായി താമസിക്കുന്നവരായി വിദ്യാർഥികൾ മാറുകയും ചെയ്തു. ഇത് നിയമപ്രശ്നങ്ങൾക്കും ഇടയാക്കും. പ്രശ്നങ്ങൾ സർവകലാശാലയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ താൽക്കാലികമായി ആരുടേയെങ്കിലും വീട്ടിലേക്ക് മാറി താമസിക്കണമെന്നും പരീക്ഷ നടത്താതെ നിർവാഹമില്ലെന്നുമാണ് പരീക്ഷാ കൺട്രോളർ അറിയിച്ചിരിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. പ്രശ്നം ജില്ലാ കളക്ടറുടെ ശ്രദ്ധേയിൽപെടുത്തിയെങ്കിലും കാര്യമായ ഇടപെടലൊന്നുമിണ്ടായിട്ടില്ലെന്നും വിദ്യാർഥികൾ പറഞ്ഞു Content highlights:University indented to begin Law exams during severe temperature
from mathrubhumi.latestnews.rssfeed https://ift.tt/2I0y38L
via
IFTTT
No comments:
Post a Comment