മലപ്പുറം: വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ മുഖ്യപ്രതി കീഴടങ്ങി. വേങ്ങര സ്വദേശി അബു താഹിറാണ് കീഴടങ്ങിയത്.
സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ നിന്നും ഒഴിവാക്കിയതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് തര്‍ക്കത്തിലേക്ക് നീങ്ങിയത്. ഇതാണ് ഇത്തരത്തില്‍ കള്ളക്കേസില്‍ കുടുക്കാന്‍ കാരണമായതെന്ന് പോലീസ് പറയുന്നു.
ജൂണ്‍ 22നായിരുന്നു സംഭവം. കാരാത്തോട് യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രസിഡന്റുകൂടിയായ ഫാജിദിന്റെ ഓട്ടോറിക്ഷയില്‍ ഇവര്‍ രണ്ടര കിലോ കഞ്ചാവ് വെച്ചു. തുടര്‍ന്ന് പൊലീസിനെയും അറിയിച്ചു. രാത്രി ഒന്നരയോടെ ഓട്ടോറിക്ഷയുമായി വീട്ടിലേക്ക് പോകുന്നതിനിടെ ഫാജിദിനെ വേങ്ങര പൊലീസ് പിടികൂടി. റിമാന്റിലായ ഫാജിദ് 7 ദിവസം ജയിലിലും കിടന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ വസ്തുത വെളിപ്പെടുന്നത്.
യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ സെവന്‍സ് ടൂര്‍ണമെന്റിന്റെ സംഘാടക സമിതിയില്‍നിന്ന് അബു താഹിറിനെ ഒഴിവാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലണ് ഫാജിദിനെ കഞ്ചാവ് കേസില്‍ കുടുക്കിയത്. അബു താഹിറിന്റെ കൂട്ടാളികളായ കബീറിനെയും ഭരതനെയും രണ്ട് മാസം മുന്പ് അറസ്റ്റ് ചെയ്തിരുന്നു.
from mangalam.com https://ift.tt/2TDVsTN
via IFTTT
No comments:
Post a Comment