ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല 'നിമിത്തമെന്ന' ആത്മവിശ്വാസത്തില്‍ വിജയസാധ്യതയില്‍ കണ്ണുംനട്ട് പത്തനംതിട്ട മണ്ഡലത്തിനായി ബിജെപിയില്‍ പിടിവലി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള, കെ.സുരേന്ദ്രന്‍, എംടി. രമേശ് എന്നിവരാണ് പത്തനംതിട്ടയില്‍ സാധ്യത കല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികള്‍. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചെത്തിയ കുമ്മനം രാജശേഖരനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാമെന്നും വാദമുയര്‍ന്നിരുന്നു. ഏറ്റവും ഒടുവില്‍ പത്തനംതിട്ട മണ്ഡലത്തിനായി അവകാശവാദം ഉയര്‍ത്തിയിരിക്കുന്നത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ്.
രാജ്യസഭയില്‍ ഇനിയും മൂന്നര വര്‍ഷം കൂടിയുള്ളതിനാല്‍ നിലവില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറയുന്നുണ്ടെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ മത്സരിക്കുമെന്നും കണ്ണന്താനം വ്യക്തമാക്കി. പത്തനംതിട്ടയില്‍ മത്സരിക്കാനാണ് മുന്‍ഗണന എന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
അതേസമയം പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നും വന്നതായി അറിയില്ലെന്നും അദേഹം വ്യക്തമാക്കി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഡല്‍ഹിയില്‍ ചേരും.
from mangalam.com https://ift.tt/2JgDoeo
via IFTTT
No comments:
Post a Comment