കൊച്ചി: സോളാർ കേസിൽ കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഹൈബി ഈഡൻ, അടൂർപ്രകാശ്, എ.പി അനിൽകുമാർ എന്നിവർക്കെതിരെയാണ് കേസ്. ഇവർക്കെതിരെക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ സമർപ്പിച്ചു. സോളാർ വ്യവസായം തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയേ തുടർന്നാണ് നടപടി. സോളാർ പാനലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടീം സോളാർ കമ്പനിയുടെ തട്ടിപ്പിന്റെ പിന്നാലെയാണ് അടുത്ത കേസ്. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേസ് വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. സോളാർ തട്ടിപ്പിനെ തുടർന്ന് യുവതി 2013 ൽ പോലീസ് പിടിയിലായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു സോളാർ അഴിമതി വിവാദം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങളുടെ ഒടുവിലാണ് ക്രൈംബ്രാഞ്ച് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്നു അടൂർ പ്രകാശ്, എ.പി. അനിൽകുമാർ എന്നിവർ. എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്ക് ഹൈബി ഈഡനേയും ആലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളിലേക്ക് അടൂർ പ്രകാശിനെയും പരിഗണിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന കേസിന് രാഷ്ട്രീയ മാനംകൂടിയുണ്ട്. Content Highlights:3 Congress MLAs booked foe rape case
from mathrubhumi.latestnews.rssfeed https://ift.tt/2W17JiQ
via
IFTTT
No comments:
Post a Comment