വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണം: ആവശ്യവുമായി വി.ടി ബല്‍റാമും കെ.എം ഷാജിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണം: ആവശ്യവുമായി വി.ടി ബല്‍റാമും കെ.എം ഷാജിയും

കോഴിക്കോട്: ഷാനിമോൾ ഉസ്മാൻ, ടി.സിദ്ധീഖ് ഇപ്പോൾ ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് വയനാട് സ്ഥാനാർത്ഥി പട്ടികയിലേക്ക് സാധ്യത കൽപ്പിക്കപ്പെടുന്നവരുടെ പേര് മണിക്കൂറുകൾ കൊണ്ട് മാറി മറിയുകയാണ്. കോൺഗ്രസിന് മുന്നിൽ ഉറച്ച സീറ്റിലെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായി മാറുമ്പോൾ നേതൃത്വത്തിന് മുന്നിൽ ബദൽ നിർദ്ദേശവുമായി യുഡിഎഫിലെ യുവ എം.എൽ.എ മാർ. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന തൃത്താല എം.എൽ.എ വി.ടി ബൽറാം ആവശ്യപ്പെട്ടപ്പോൾ ആ നിർദ്ദേശത്തെ പിന്തുണച്ച് അഴീക്കോട്ടെ ലീഗ് എം.എൽ കെ.എം ഷാജി രംഗത്തെത്തി. ഫെയ്സ് ബുക്ക് പോസ്റ്റ് മുഖേനയാണ് ബൽറാം ഈ ആവശ്യം ഉന്നയിച്ചത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്. എന്നാണ് വി.ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. തൊട്ടുപിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ.എം ഷാജിയും എത്തി രാഹുൽ ഗാന്ധി കേരളത്തിൽ തന്നെയാണ് മത്സരിക്കേണ്ടത്.രാജ്യത്തെ ഫാഷിസ്റ്റുകൾക്കെതിരെയുള്ള രാഷ്ട്രീയയമായ പോരാട്ടത്തിന്റെ സർവ്വസൈന്യാധിപന് കേരളമാണ് അനുയോജ്യം.കേരളത്തിൽ അദ്ദേഹം മത്സരിക്കുന്നതോടെ രാഷ്ട്രീയ ഭീകരതക്കെതിരെയുള്ള പോരാട്ടം കൂടിയായിരിക്കും അത്. ദക്ഷിണേന്ത്യയിലെ മതേതര മുന്നേറ്റത്തിന് കരുത്തും പ്രചോദനവുമായി അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം മാറും. കേരളത്തെ സംബന്ധിച്ച് ഓരോ മലയാളിക്കും അഭിമാനവും സന്തോഷവും പകരുന്ന ഒന്നായിരിക്കുമത്. രാഹുൽജിക്ക് കേരളത്തിലേക്ക് ഊഷ്മളമായ സ്വാഗതം! വി ടി ബൽറാമിന് പിന്തുണ.. Content Highlighlight: km shaji and Vt balram want Rahul gandhi for wayanad seat


from mathrubhumi.latestnews.rssfeed https://ift.tt/2THFY1Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages