കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതെന്തിനെന്ന് ഹൈക്കോടതി. കേസില്‍ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ഉത്തരവില്‍ താന്‍ ഒപ്പുവച്ചുകഴിഞ്ഞുവെന്നും ഇനി പിന്‍വലിക്കാന്‍ കഴിയില്ലെന്നും ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് വ്യക്തമാക്കി. 'ചാക്കിലെ പൂച്ച പുറത്തുചാടി' എന്ന പരാമര്‍ശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
പ്രതിയുടെ ആവശ്യത്തെ പ്രോസിക്യുഷനും ശക്തമായി എതിര്‍ത്തിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതി മാര്‍ട്ടിന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി നേരത്തെ തള്ളിയിരുന്നു.
കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. എറണാകുളം സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് വാദം കേള്‍ക്കുക.
from mangalam.com https://ift.tt/2C74IWI
via IFTTT
No comments:
Post a Comment